യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്.... ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽ നിന്ന് ഈസ്റ്റബേണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റിയത്

യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ഈസ്റ്റ് സസക്സിലെ ലൂയിസ് റെയിൽവേ സ്റ്റേഷന് സമീപം പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്.
ലണ്ടനിലെ വിക്ടോറിയ സ്റ്റേഷനിൽ നിന്ന് ഈസ്റ്റബേണിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് പാളംതെറ്റിയത്. ഏകദേശം 150-ഓളം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നു. ട്രെയിൻ വേഗത വർദ്ധിച്ചപ്പോൾ വലിയ രീതിയിൽ കുലുക്കം അനുഭവപ്പെട്ടതായും തുടർന്നാണ് ട്രെയിൻ തെന്നിനീങ്ങുന്നത് പോലെ തോന്നിയതെന്നും യാത്രക്കാരിലൊരാൾ പറഞ്ഞു.
സാധനങ്ങളെല്ലാം തെറിച്ചുപോയി. കോച്ച് വശത്തേക്ക് മറിഞ്ഞ് സമീപത്തെ വയലിലേക്ക് പതിച്ചു. ഇതിനുപിന്നാലെ കോച്ചിനുള്ളിൽ പുകയും പൊടിയും നിറഞ്ഞതായും യാത്രക്കാരൻ പറഞ്ഞു. അപകടത്തിന് പിന്നാലെ ഫയർ ഫോഴ്സും എമർജൻസി സർവീസസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ യുകെ റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha























