ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം മതി; ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണത്തെ തടഞ്ഞ് സംസ്ഥാന സർക്കാർ; കേസ് വിജിലൻസിന് കൈമാറണമെന്ന പൊലീസ് ശുപാർശ സർക്കാർ തളളി

ട്രഷറി തട്ടിപ്പ് കേസിൽ വിജിലൻസ് അന്വേഷണത്തെ തടഞ്ഞ് സംസ്ഥാന സർക്കാർ. വിജിലൻസ് അന്വേഷണം വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ്. കേസ് വിജിലൻസിന് കൈമാറണമെന്ന പൊലീസ് ശുപാർശയാണ് സർക്കാർ തളളിയത്. വിജിലൻസ് അന്വേഷിക്കേണ്ടെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിർദേശം മുഖ്യമന്ത്രി അംഗീകരിക്കുകുയും ചെയ്തു . ട്രഷറി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന പൊലീസ് അന്വേഷണം മതിയെന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ ഉള്ളത് . സോഫ്‌റ്റുവെയറിലെ തകരാർ ഉൾപ്പടെ ഉന്നതങ്ങളിലേക്ക് കേസ് നീങ്ങാൻ സാദ്ധ്യതയുളളതുകൊണ്ടാണ് അന്വേഷണം അട്ടിമറിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആരോപണം.നേരത്തെ കേസിലെ പ്രതിയായ ബിജുരാജിന് ജാമ്യം ലഭിച്ചത് വലിയ വിവാദത്തിലേക്ക് വഴി തെളിയിച്ചിരുന്നു . ട്രഷറിയിൽ നിന്ന് 2.73 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്തതിനെതുടർന്നാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്. വഞ്ചിയൂർ സബ് ട്രഷറിയിൽ ജോലി ചെയ്യുമ്പോഴാണ് സോഫ്‌റ്റ് വെയറിലെ പിഴവുകൾ മുതലാക്കി ബിജുലാൽ കോടികൾ തട്ടിയത്.
ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍.ബിജുലാലിനെ സര്‍വീസില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടിരുന്നു .സമ്മറി ഡിസ്മിസല്‍ വ്യവസ്ഥ പ്രകാരം നോട്ടീസ് നല്‍കാതെയായിരുന്നു ധനവകുപ്പിന്റെ നടപടി. തട്ടിപ്പ് കണ്ടെത്തിയ ജീവനക്കാരന്‍ ഒഴികെ മറ്റുള്ള എല്ലാ ഉദ്യോഗസ്ഥരേയും വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ നിന്ന് സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ടായിരുന്നു
ധനമന്ത്രി തോമസ് ഐസക് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിന് ശേഷമായിരുന്നു നടപടി. .വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് രണ്ടുകോടി രൂപ ബിജുലാല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബിജുലാലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha