എടപ്പാളില്‍ പാചകവാതകം ചോര്‍ന്ന് തീപിടിച്ച് യുവതിക്ക് പൊള്ളലേറ്റു

മലപ്പുറം ജില്ലയിലെ എടപ്പാളില്‍ അടുക്കളയിലെ സിലിണ്ടറില്‍നിന്ന് പാചകവാതകം ചോര്‍ന്ന് തീ പിടിത്തമുണ്ടായി.
മറവഞ്ചേരി ചിറക്കല്‍ കുഞ്ഞുണ്ണിയുടെ വീട്ടില്‍ ഇന്നലെ 11.30-ന് ആണ് സംഭവം. കുഞ്ഞുണ്ണിയുടെ മകന്‍ രഞ്ജിത്തിന്റെ ഭാര്യ റീനയ്ക്ക് സാരമായി പൊള്ളലേറ്റു.
റീനയെ (36) എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുക്കളയിലെ സാമഗ്രികളും സമീപത്തുണ്ടായിരുന്ന തയ്യല്‍ മെഷീന്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും കത്തിനശിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്.
https://www.facebook.com/Malayalivartha