നേമത്ത് ആരൊക്കെയാണ് സ്ഥാനാര്‍ത്ഥികളാവുക എന്ന കാര്യത്തിൽ ചര്‍ച്ചകള്‍ തുടങ്ങി; ബിജെപി സ്ഥാനാര്‍ത്ഥിയായി ഒ. രാജഗോപാല്‍ മത്സരിക്കാനുളള സാദ്ധ്യത മങ്ങുകുകയാണ്; പകരക്കാരനായി സുരേഷ് ഗോപി

നേമത്ത് ആരൊക്കെയാണ് സ്ഥാനാര്‍ത്ഥികളാവുക എന്ന കാര്യത്തിൽ ചര്‍ച്ചകള്‍ തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി ഒ. രാജഗോപാല്‍ മത്സരിക്കാനുളള സാദ്ധ്യത മങ്ങുകുകയാണ്. രാജഗോപാലിന് പകരക്കാരനായി സുരേഷ് ഗോപി മത്സരിക്കുമെന്നാണ് സൂചന കിട്ടുന്നത് . എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഐ.പി ബിനുവിന്റെയും മുന്‍ എം.എല്‍.എ വി ശിവന്‍കുട്ടിയുടെയും പേരുകളാണ് ഇപ്പോൾ ഉയർന്ന് കേള്‍ക്കുന്നത്. കേരളത്തില്‍ ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലമെന്ന നിലയിലാണ് നേമം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കെപ്പെട്ടത്. പല പ്രമുഖരും സംഭാഷണങ്ങള്‍ക്കിടെ ഐ.പി. ബിനുവിന്റെ പേര് സൂചിപ്പിക്കുന്നു. വി. ശിവന്‍കുട്ടി തന്നെ നേമത്ത് വീണ്ടും സ്ഥാനാര്‍ത്ഥിയാവാനുളള സാദ്ധ്യതയും തളളിക്കളയാൻ സാധിക്കുന്നില്ല . നിലവിലെ എം.എല്‍.എയായ ഒ. രാജഗോപാലിനെ 2011ല്‍ പരാജയപ്പെടുത്തിയാണ് ശിവന്‍കുട്ടി നേമം എം.എല്‍.എയായത്. എന്നാല്‍, 2016ല്‍ ശിവന്‍കുട്ടി ഒ. രാജഗോപാലിനോട് പരാജയപ്പെട്ടു.
രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിയുടെ പേരാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നത്. യു.ഡി.എഫില്‍ നിന്ന് നേമത്ത് ഇത്തവണ കോണ്‍ഗ്രസ് മത്സരിച്ചേക്കും. കഴിഞ്ഞ രണ്ട് തവണയും യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന എല്‍.ജെ.ഡിയാണ് മണ്ഡലത്തില്‍ വലതുപക്ഷത്തിന് വേണ്ടി മത്സരിക്കുകയായിരുന്നു. അത് കൊണ്ടാണ് യു.ഡി.എഫ് വോട്ട് കുത്തനെ ഇടിഞ്ഞതെന്നും തങ്ങള്‍ മത്സരിച്ചാല്‍ ഈയവസ്ഥ മാറുമെന്നുമാണ് കോണ്‍ഗ്രസ് ആലോചന. എല്‍.ജെ.ഡി നിലവില്‍ ഘടകക്ഷിയല്ലാത്തതിനാല്‍ മണ്ഡലം തിരികെയെടുക്കാന്‍ കോണ്‍ഗ്രസിന് തടസ്സമില്ല.
https://www.facebook.com/Malayalivartha