കുടുംബശ്രീ പ്രതിനിധി ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ എംബിഎ ബിരുദധാരി അറസ്റ്റില്‍

പെരിങ്ങണ്ടൂര്‍ അമ്പലപുരം കോരാട്ട് വളപ്പില്‍ ചൈതന്യ (45) എന്ന യുവതി കുടുംബശ്രീ പ്രതിനിധിയാണെന്നു ധരിപ്പിച്ച് വിതരണക്കാരില്‍ നിന്ന് വെളിച്ചെണ്ണ ഉള്‍പ്പെടെയുളള സാധനങ്ങള്‍ വാങ്ങി സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ എംബിഎ ബിരുദധാരിയാണ്.
അത്താണി വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ജോര്‍ജ്‌സ് ബാരല്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും 2750 ലീറ്റര്‍ വെളിച്ചെണ്ണ വാങ്ങിയ പ്രതി അത് മറിച്ചുവിറ്റ ശേഷം ഉടമയ്ക്ക് വിലയായി 536250 രൂപയുടെ ചെക് നല്‍കുകയായിരുന്നു. അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയതോടെ സ്ഥാപന ഉടമ കെവിന്‍ ജോര്‍ജ് പൊലീസില്‍ പരാതി നല്‍കി.
പ്രതി ഇടപാടുകാരെ സമീപിക്കുന്നതും കച്ചവടം ഉറപ്പിക്കുന്നതും പെരിങ്ങണ്ടൂരില്‍ പ്രതി നടത്തുന്ന കുഞ്ഞൂസ് അസോഷ്യേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ്. സമാന രീതിയില്‍ പാലക്കാട് സ്വദേശിയായ സംഗീത് എന്നയാളില്‍ നിന്ന് 151987 രൂപയുടെ സാധനങ്ങള്‍ വാങ്ങി വഞ്ചിച്ച കുറ്റത്തിന് ഇവര്‍ക്കെതിരെ ഫെബ്രുവരിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മെഡിക്കല്‍ കോളജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.പി. ജോയിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ എസ്‌ഐ സരിത് കുമാര്‍, എഎസ്‌ഐ സന്തോഷ് കുമാര്‍, സിപിഒ മാരായ അംബിക, ഡേവിസ്, അജിതകുമാരി എന്നിവരും പങ്കാളികളായി. ഇവര്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























