ഫാനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് തീപിടുത്തത്തിന് കാരണമായത്; സെക്രട്ടറിയേറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ടുള്ള അന്തിമ റിപ്പോര്‍ട്ട് അന്വേഷണസംഘം തള്ളി

സെക്രട്ടറിയേറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ടുള്ള അന്തിമ റിപ്പോര്‍ട്ട് അന്വേഷണസംഘം തള്ളുകയും ചെയ്തു . ഫോറന്‍സിക് സംഘത്തിന്റെ റിപ്പോര്‍ട്ട് ആണ് തള്ളിയിരിക്കുന്നത് . ഫാനില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് തീപിടുത്തത്തിന് കാരണമായതെന്നാണ് അന്വേഷണസംഘം ഇപ്പോൾ വ്യക്തമാക്കുന്നത് . എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിന് തെളിവ് കണ്ടെത്താനായില്ലെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഷോര്‍ട്ട്സര്‍ക്യൂട്ട് സാധൂകരിക്കുന്ന ഗ്രാഫിക്കല്‍ ചിത്രം പോലീസ് പുറത്തുവിട്ടു. അടഞ്ഞുകിടന്ന ഓഫീസില്‍ ഫാന്‍ നിരന്തരമായി കറങ്ങുകയും കോയിന്‍ ചൂടായി സ്പാര്‍ക്ക് ഉണ്ടായെന്നുമാണ് പോലീസ് പറയുന്നത്. സ്പാര്‍ക്കില്‍ നിന്ന് ഫാനിലേക്ക് തീ പടരുകയും ഫാനിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ തീപിടിച്ച് ഫയലിലേക്ക് വീണ് തീപിടിത്തമുണ്ടാകുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. അതേസമയം ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമെല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. തീപ്പിടുത്തം നടന്ന സ്ഥലത്തുനിന്നുമാറി മദ്യക്കുപ്പികള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha