സഹപ്രവര്‍ത്തകയായ പെണ്‍ സുഹൃത്തിനെ ശകാരിച്ച മേലുദ്യോഗസ്ഥനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ ;പ്രതികൾ പിടിയിൽ
പലതരത്തിലുള്ള ക്വട്ടേഷന്‍ വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട് .എന്നാൽ എറണാകുളത്ത് നിന്ന് അല്പം വ്യസ്തമായ ഒരു ക്വട്ടേഷന്‍ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് .സഹപ്രവര്‍ത്തകയായ പെണ്‍ സുഹൃത്തിനെ ശകാരിച്ച മേലുദ്യോഗസ്ഥനെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തെന്ന കേസില്‍ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസി എക്‌സിക്യുട്ടീവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. എക്‌സിക്യൂട്ടീവ് വേങ്ങൂര്‍ വെസ്റ്റ് പ്രളയിക്കാട് തെക്കുംപുറത്ത് ജിബു ഇടുക്കി ദേവികുളം കുറ്റിവേലില്‍ നിഥിന്‍ വേങ്ങൂര്‍ വെസ്റ്റ് പ്രളയിക്കാട് തെക്കുംപുറം അമല്‍ ഇരുമ്പനം കൊല്ലംപടി മേക്കമാലി ബെന്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.ആശുപത്രി മാനേജരുമായി നേരത്തെ തന്നെ മാനസിക അകലത്തിലായിരുന്നു ജിബുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ, ജോലിസംബന്ധമായ വീഴ്ചയ്ക്കു മാനേജര്‍ പെണ്‍ സുഹൃത്തിനെ ശകാരിച്ച വിവരം അറിഞ്ഞതോടെ ജിബുവിനു മാനേജരോടുള്ള വൈരാഗ്യം വര്‍ധിച്ചു.
മാനേജര്‍ താമസിക്കുന്ന സ്ഥലത്തു ക്വട്ടേഷന്‍ സംഘത്തെ ജിബു രാത്രിയില്‍ കാറിലെത്തിച്ചു. ക്വട്ടേഷന്‍ സംഘം വീടു തല്ലിത്തകര്‍ത്ത് അകത്തുകയറി മാനേജരെ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ കഴുത്തില്‍ കിടന്നിരുന്ന ഏഴുപവന്റെ സ്വര്‍ണമാല കവരുകയും ചെയ്തു.തനിക്ക് മര്‍ദനമേറ്റ വിവരം മാനേജര്‍ തന്നെയാണ് ആശുപത്രിയിലേയ്ക്ക് ഫോണ്‍ ചെയ്ത് അറിയിച്ചത്. വിളിച്ചയുടന്‍ മാനേജരെ ആശുപത്രിയിലെത്തി പരിചരിക്കുകയും വീട്ടിലേക്കു പോയപ്പോള്‍ അവിടെയെത്തി സുഖവിവരം തിരക്കുകയും ചെയ്തതിനാല്‍ ജിബുവിനെ ആരും സംശയിച്ചില്ല. മാത്രമല്ല, ജിബുവും പെണ്‍ സുഹൃത്തും തമ്മിലുള്ള സൗഹൃദം ചോദ്യം ചെയ്യലില്‍ ഇരുവരും മറച്ചുവച്ചിരുന്നു. ഇതിനിടെ, ക്വട്ടേഷന്‍ സംഘത്തിന് ഒളിവില്‍ പോകുമ്പോഴുള്ള ചെലവിനു പെണ്‍ സുഹൃത്തിന്റെ മോതിരം പണയം വച്ച പണമാണു നല്‍കിയതെന്നു പോലീസ് കണ്ടെത്തിയതോടെയാണു ജിബുവിന്റെ പങ്കു വ്യക്തമായത്. ആലുവ ഡിവൈഎസ്പി ജി.വേണുവിന്റെ നേതൃത്വത്തില്‍ അങ്കമാലി എസ്എച്ച്ഒ സോണി മത്തായി,എസ്‌ഐ ടി.എം.സൂഫി, ഉദ്യോഗസ്ഥരായ റോണി അഗസ്റ്റിന്‍, കെ.ആര്‍. ജീമോന്‍, ബെന്നി ഐസക് എന്നിവരാണു പ്രതികളെ പിടികൂടിയത്.അതെ സമയം തൃശ്ശൂരിൽ നിന്ന് വളരെ ഒരു വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നത് വലിയ ഏവരെയും ഞെട്ടിച്ചിരുന്നു .ബാങ്കിൽ അപേക്ഷിച്ച വായ്പ നഷ്ടപ്പെട്ടതിനു കാരണം ബാങ്ക് മാനേജരാണെന്ന തെറ്റിദ്ധാരണയിൽ മാനേജരെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പിടികൂടി.
എസ് ബി ഐ ശാഖാ മാനേജർ കണ്ണൂർ പയ്യാമ്പലം സ്വദേശി വി.പി. രാജേഷിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹം അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു .കേസിലെ പ്രതി കാട്ടൂർ കതിരപ്പിള്ളി വിജയരാഘവനെ ഉടൻ തന്നെ പോലീസ് പിടികൂടുകയും ചെയ്തു. ഇന്നലെ രാവിലെ 9ന് ബാങ്ക് തുറക്കാൻ രാജേഷ്എത്തിയപ്പോഴായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ വിജയരാഘവൻ ഇരുമ്പുവടി ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.വിജയരാഘവനു അനുവദിച്ച ബാങ്ക് വായ്പ കോവിഡിനെ തുടർന്ന് കൃത്യ സമയത്ത് സ്വീകരിക്കാനായില്ല. സമയപരിധി കഴിയുകയും ചെയ്തു. ഇതിനിടെ ബാങ്ക് മാനേജർക്കു സ്ഥലംമാറ്റമായി. പുതുതായെത്തിയ മാനേജർ രാജേഷ് സമയപരിധി കഴിഞ്ഞെന്നും വായ്പ നഷ്ടപ്പെട്ടെന്നും വിജയരാഘവനെ അറിയിച്ചു. ഇതിന് പിന്നിൽ പുതിയ മാനേജരാണെന്ന തെറ്റിദ്ധാരണയിലായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha