ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നു; പ്രതിപക്ഷ നേതാക്കള്‍ക്കെതിെര വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നു; എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മേധാവി എസ്.കെ.മിശ്രക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍

എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി എസ്.കെ.മിശ്രക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത് . ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നെന്നും പ്രതിപക്ഷ നേതാക്കള്‍ക്കെതിെര വിശ്വാസ്യതയില്ലാത്ത കേസെടുക്കുന്നെന്നും അദ്ദേഹം ആരോപണം ഉയർത്തി . എസ്.കെ. മിശ്രയുടെ കാലാവധി നീട്ടിയത് ചട്ടവിരുദ്ധമെന്നും പ്രശാന്ത് ഭൂഷണ്‍.
പക്ഷേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്. ആദായനികുതി കേഡറിലെ 1984 ബാച്ച് ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനാണ് 60 കാരനായ മിശ്ര. 2018 നവംബര്‍ 19ന് ആയിരുന്നു അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മേധാവിയായി നിയമിക്കപ്പെട്ടത് . എന്നാൽ രണ്ടുവര്‍ഷത്തേക്കാണ് ഇ.ഡി ഡയറക്ടറുടെ കാലാവധി എന്നത് ശ്രദ്ധേയം . അതുപ്രകാരം സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി അടുത്തയാഴ്ച അവസാനിക്കേണ്ടതാണ്. കേന്ദ്ര ധനമന്ത്രാലയത്തിന് കീഴില്‍ റവന്യൂ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് മിശ്രയുടെ നിയമന കാലാവധി നീട്ടിനല്‍കിയത്.ഇതിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അദ്ദേഹം.
https://www.facebook.com/Malayalivartha