ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം, പ്രത്യേകിച്ച് ശിരോ രോഗങ്ങൾ വരാൻ ഇടയുള്ളതിനാൽ ജാഗ്രത പുലർത്തുന്നത്

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബത്തിൽ സന്താനങ്ങളുമായോ ജീവിത പങ്കാളിയുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കാൻ ഇന്ന് സാധ്യതയുണ്ട്. ധനക്ലേശം, അനാവശ്യമായ അപമാനം എന്നിവ അലട്ടിയേക്കാം. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം, പ്രത്യേകിച്ച് ശിരോ രോഗങ്ങൾ വരാൻ ഇടയുള്ളതിനാൽ ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ ഉണ്ടാവാനും ഇന്ന് സാഹചര്യമുണ്ട്. സാമ്പത്തിക പുരോഗതി, ദാമ്പത്യ ഐക്യം എന്നിവ അനുഭവപ്പെടും. ബന്ധുജന സമാഗമവും ഭക്ഷണ സുഖവും മനസ്സിന് സന്തോഷം നൽകുന്ന മികച്ച ദിനമായിരിക്കും ഇന്ന്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ഇന്ന് ഫലങ്ങൾ സമ്മിശ്രമായിരിക്കും. ദിവസത്തിന്റെ തുടക്കത്തിൽ മനഃശാന്തിയും തൊഴിൽ വിജയവും പ്രതീക്ഷിക്കാം. എന്നാൽ മദ്ധ്യാഹ്നത്തിന് ശേഷം നേത്ര സംബന്ധമായ രോഗങ്ങൾക്കോ യാത്രകൾ മൂലം വലിയ ബുദ്ധിമുട്ടുകൾക്കോ സാധ്യതയുണ്ട്. പ്രധാനപ്പെട്ട ജോലികൾ രാവിലെ തന്നെ തീർക്കാൻ ശ്രമിക്കുന്നത് ഗുണകരമാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വിവാഹം പോലുള്ള മംഗള കർമ്മങ്ങളിൽ പങ്കെടുക്കുവാനോ അത്തരം കാര്യങ്ങൾക്ക് നേതൃത്വം നൽകാനോ ഇന്ന് അവസരം ലഭിക്കും. കുടുംബാംഗങ്ങളുടെ പ്രീതിയും മനഃസന്തോഷവും വർദ്ധിക്കും. ധനനേട്ടം, തൊഴിൽ വിജയം എന്നിവ കൈവരിക്കാൻ സാധിക്കുന്ന ഐശ്വര്യപൂർണ്ണമായ ദിനമാണിത്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങളായിരിക്കും ഇന്ന് നേരിടേണ്ടി വരിക. ദിവസത്തിന്റെ ആദ്യ പകുതിയിൽ സർക്കാർ സംബന്ധമായ കാര്യങ്ങളിൽ തടസ്സങ്ങളോ ശത്രുഭയമോ ഉണ്ടായേക്കാം. എന്നാൽ മദ്ധ്യാഹ്നത്തിന് ശേഷം മനഃസുഖം ലഭിക്കാനും കാര്യങ്ങൾ അനുകൂലമായി മാറാനും സാധ്യതയുണ്ട്.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): കുടുംബത്തിൽ ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളോ അകൽച്ചയോ ഉണ്ടാവാൻ ഇടയുള്ളതിനാൽ തർക്കങ്ങൾ ഒഴിവാക്കണം. സ്ത്രീകളുമായുള്ള ഇടപെടലുകളിൽ അതീവ ജാഗ്രത വേണം, അല്ലാത്തപക്ഷം മാനഹാനിക്കോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. ക്ഷമയോടെ കാര്യങ്ങളെ സമീപിക്കേണ്ട ദിനമാണിത്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ജീവിത പങ്കാളിയുമായോ സന്താനങ്ങളുമായോ കലഹത്തിന് സാധ്യതയുണ്ട്. മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്താലും തിരിച്ച് മോശമായ അനുഭവങ്ങൾ ഉണ്ടായേക്കാമെന്നത് മനസ്സിനെ വിഷമിപ്പിച്ചേക്കാം. പലതരത്തിലുള്ള പാഴ് ചെലവുകൾ കാരണം സാമ്പത്തിക നഷ്ടം വരാൻ ഇടയുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാൻ അനുകൂലമായ സാഹചര്യമാണ്. സമൂഹത്തിൽ മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാനും ആദരിക്കപ്പെടാനും ഇന്ന് ഭാഗ്യമുണ്ടാകും. ധനനേട്ടം, ഭക്ഷണ സുഖം എന്നിവയോടൊപ്പം അപ്രതീക്ഷിതമായ സമ്മാനങ്ങൾ ലഭിക്കുവാനും ഇന്ന് യോഗമുണ്ട്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ആരോഗ്യ നില മെച്ചപ്പെടുകയും രോഗശാന്തി ലഭിക്കുകയും ചെയ്യും. തൊഴിൽ രംഗത്ത് വലിയ വിജയം കൈവരിക്കാൻ സാധിക്കും. ബിസിനസ്സ് ചെയ്യുന്നവർക്ക് ഏർപ്പെടുന്ന കാര്യങ്ങളിൽ എല്ലാം വലിയ ലാഭമുണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകളുമായി സൗഹൃദത്തിൽ ഏർപ്പെടാനും സന്തോഷകരമായ സമയം ചെലവഴിക്കാനും സാധിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): മാതാപിതാക്കൾക്കോ സന്താനങ്ങൾക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വരാൻ ഇടയുള്ളതിനാൽ ആശുപത്രി വാസം ആവശ്യമായി വന്നേക്കാം. അകാരണമായ ഭയം, ഉറക്കക്കുറവ് എന്നിവ മനസ്സിനെ അസ്വസ്ഥമാക്കിയേക്കാം. പ്രാർത്ഥനകളിലും ധ്യാനത്തിലും ശ്രദ്ധിക്കുന്നത് ആശ്വാസം നൽകും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സാമ്പത്തിക കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തേണ്ട ദിനമാണിത്. സർക്കാർ ലോണുകളോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റിയിട്ടുള്ളവർക്ക് നിയമപരമായ നടപടികൾ നേരിടേണ്ടി വന്നേക്കാം. ഉദര-ആമാശയ രോഗങ്ങൾ ഉള്ളവർ ഭക്ഷണ കാര്യത്തിലും ചികിത്സയിലും പ്രത്യേക ശ്രദ്ധ നൽകണം.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വാഹന ഭാഗ്യവും ദാമ്പത്യ ജീവിതത്തിൽ ഐക്യവും ഇന്ന് അനുഭവപ്പെടും. തൊഴിൽ വിജയത്തോടൊപ്പം സാമ്പത്തികമായി ധനനേട്ടവും ഉണ്ടാകും. പ്രണയ കാര്യങ്ങളിൽ വലിയ പുരോഗതി ഉണ്ടാവുകയും അത് വിവാഹത്തിലേക്ക് നീങ്ങുന്ന അനുകൂലമായ സാഹചര്യങ്ങൾ ഒരുങ്ങുകയും ചെയ്യും.
"
https://www.facebook.com/Malayalivartha



























