പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ. പുതുവര്‍ഷത്തലേന്ന് (ഡിസംബര്‍ 31) പുലര്‍ച്ചെ 1.30 വരെ മെട്രോ ട്രെയിനുകള്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തും.
ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും. ഇടപ്പള്ളി സ്റ്റേഷനില്‍ നിന്ന് രണ്ട് ഭാഗത്തേക്കുമുള്ള അവസാന ട്രെയിനുകള്‍ പുലര്‍ച്ചെ രണ്ട് മണിക്ക് ലഭ്യമാകും. കൂടാതെ, ജനുവരി 3 വരെ ഇടപ്പള്ളിയില്‍ നിന്നുള്ള സര്‍വീസുകള്‍ രാത്രി 11 മണി വരെ ദീര്‍ഘിപ്പിച്ചിട്ടുമുണ്ട്.
അതേസമയം കൊച്ചി മെട്രോയ്ക്ക് പുറമേ വാട്ടര്‍ മെട്രോ, ഫീഡര്‍ ബസ് സര്‍വീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍, ഹൈക്കോര്‍ട്ട്-ഫോര്‍ട്ട് കൊച്ചി റൂട്ടുകളിലെ പതിവ് സര്‍വീസ് ഡിസംബര്‍ 31-ന് രാത്രി 7 മണിക്ക് അവസാനിക്കുന്നതാണ്. എന്നാല്‍, പുതുവര്‍ഷം പ്രമാണിച്ച് ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ 4 മണി വരെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടുകളില്‍ പ്രത്യേക സര്‍വീസുകളുണ്ടാകും.
"https://www.facebook.com/Malayalivartha



























