സംസ്ഥാന സർക്കാരിന്റെ പുതുവത്സര സമ്മാനമായി സംസ്ഥാനത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷക വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയായ സി എം റിസർച്ചർ സ്‌കോളർഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്...

സംസ്ഥാന സർക്കാരിന്റെ പുതുവത്സര സമ്മാനമായി സംസ്ഥാനത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷക വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയായ സി എം റിസർച്ചർ സ്‌കോളർഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്. പദ്ധതിയുടെ ഭാഗമായി ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്.
വഴുതക്കാട് സർക്കാർ വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം മൂന്നിന് നടക്കുന്ന ചടങ്ങിൽ സ്‌കോളർഷിപ്പിന്റെ ആദ്യ ഗഡു മന്ത്രി ആർ ബിന്ദു വിതരണം ചെയ്യും. കേന്ദ്ര-സംസ്ഥാന സർവകലാശാലകളുടെ സ്‌കോളർഷിപ്പുകളോ മറ്റു ഫെലോഷിപ്പുകളോ ലഭിക്കാത്തവരെയാണ് സി എം റിസർച്ചർ സ്‌കോളർഷിപ്പിന് പരിഗണിക്കുന്നത്.
മാസം 10,000 രൂപ വീതം മൂന്നുവർഷത്തേക്കായി 3,60,000 രൂപയാണ് സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി നൽകുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. 2025 ജനുവരിയിൽ പ്രവേശനം നേടിയ 143 ഗവേഷക വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന്റെ ആദ്യഗഡു വിതരണം ചെയ്യുമെന്ന് മന്ത്രി .
https://www.facebook.com/Malayalivartha



























