പതിനൊന്നു വയസ്സുകാരൻ വീട്ടുകാരുമായി വഴക്കിട്ട് വീട്ടിൽ നിന്നറങ്ങി പോയി; ഒരു മണിക്കൂർ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ പരിഭ്രാന്തരായി വീട്ടുക്കാർ; തിരച്ചിലിനൊടുവിൽ വീട്ടുക്കാർ അറിഞ്ഞത് നടുക്കുന്ന വിവരം; രാത്രി 10 കഴിഞ്ഞപ്പോള്‍ കുട്ടി ഞെട്ടിച്ചു; ഒരു നാടിനെ മുഴുവൻ മുൾമുനയിൽ നിർത്തി പതിനൊന്നു വയസ്സുകാരൻ; ഒടുവിൽ സംഭവിച്ചത്

വീട്ടുകാരുമായി വഴക്കിട്ട് വീട്ടിൽ നിന്നറങ്ങി പോയ പതിനൊന്നു വയസ്സുകാരൻ. വീട്ടുക്കാരെയും നാട്ടുക്കാരെയും മുൾമുനയിൽ നിർത്തിയത് അഞ്ചര മണിക്കൂര്‍. പൈങ്കുളം വാഴാലിക്കാവിലാണ് സംഭവം നടന്നത്. പൈങ്കുളം വാഴാലിക്കാവ് ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പതിനൊന്നുകാരനെയാണ് ബുധനാഴ്ച വൈകീട്ട് അഞ്ച് മുതല്‍ കാണാതായത്. വൈകീട്ട് നാലോടെ കുട്ടിയുമായി വീട്ടുകാര്‍ വഴക്ക് കൂടി .ഇതോടെ കുട്ടി വീടുവിട്ടിറങ്ങി . അഞ്ച് മണി കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി. ഒടുവിൽ നടത്തിയ തിരച്ചില്‍ ആരംഭിച്ചു.
കുട്ടി ഭാരതപ്പുഴയിലേ വാഴാലിപ്പാടം ഉരുക്കുതടയണയുടെ ഭാഗത്തേക്ക് നടന്നുപോകുന്നതായി നാട്ടുകാര്‍ കണ്ടതായി പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പുഴയിലും തടയണയിലും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.കുട്ടിയുടെ ഫോട്ടോയും പൊലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്ബറുംവെച്ച് സമൂഹമാധ്യമങ്ങളില്‍ സന്ദേശമയച്ചു. ചെറുതുരുത്തി പൊലീസും നാട്ടുകാരും ഫയര്‍ സര്വിസിെന്റ നേതൃത്വത്തില്‍ രാത്രിയിലും ഭാരതപ്പുഴയില്‍ കുട്ടിക്ക് വേണ്ടി തിരച്ചില്‍ തുടരുകയായിരിന്നു. ഇതിനിടെ രാത്രി 10 കഴിഞ്ഞപ്പോള്‍ കുട്ടി വെട്ടിക്കാട്ടിരിയിലെ ബന്ധുവീട്ടില്‍ എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha