സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കില്ല; തീരുമാനം ചലച്ചിത്ര സംഘടനകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേർത്ത യോഗത്തിൽ

സംസ്ഥാനത്തെ തീയറ്ററുകള്‍ ഉടന്‍ തുറക്കണ്ടെന്ന് തീരുമാനം.മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ തീരുമാനം നീട്ടിവയ്ക്കുന്നതാകും നല്ലതെന്ന നിര്‍ദേശത്തോട് ചലച്ചിത്ര സംഘടനകള്‍ യോജിക്കുകയായിരുന്നു.മന്ത്രി എ.കെ. ബാലന്‍,ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും യോഗത്തില്‍ പങ്കെടുത്തു.
തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതിയായെങ്കിലും സംസ്ഥാനത്ത് അടച്ചിടല്‍ തുടരുകയായിരുന്നു. മുന്‍പ് വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലും തത്കാലം തീയറ്ററുകള്‍ തുറക്കേണ്ടെന്ന ധാരണയിലാണ് എത്തിച്ചേര്‍ന്നത്.
https://www.facebook.com/Malayalivartha