കൊരട്ടിയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി
കൊരട്ടിയില്‍ യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. രണ്ടു ദിവസം മുമ്ബാണ് 33 കാരനായ വലിയവീട്ടില്‍ എബിന്റെ മൃതദേഹം കൊരട്ടി പടിഞ്ഞാറേ അങ്ങാടിയില്‍ ഇറിഗേഷന്‍ കനാലില്‍ കണ്ടെത്തിയത്.
കൊരട്ടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി. കള്ളുഷാപ്പില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അനില്‍,വിജിത് എന്നിവരാണ് പിടിയില്‍ ആയത്. കൊല്ലപ്പെട്ട എബിനും അനിലും വിജിത്തും സുഹൃത്തുക്കള്‍ ആയിരുന്നു. സംഭവ ദിവസം മൂവരും ഷാപ്പില് എത്തി ഒരുമിച്ചു കള്ളു കുടിച്ചു.
ഇതിനിടെ എബിന് പ്രതികളുടെ പേഴ്സും, ഫോണും മോഷ്ടിച്ചു. ഇതാണ് തര്‍ക്കത്തിന് കാരണം. മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ തകര്‍ന്ന് രക്തസ്രവം ഉണ്ടായതാണ് മരണ കാരണം.
എബിന്റെ വാരിയെല്ലുകളും ഒടിഞ്ഞിരുന്നു. രാത്രി കനാലില്‍ മൃതദേഹം ഉപേക്ഷിച്ച പ്രതികള്‍ പുലര്‍ച്ചെ നാലു മണിയോടെ തിരിച്ചെത്തി മരണം ഉറപ്പിച്ചു. പിന്നീട് അയല്‍ സംസ്ഥാനത്തേക്ക് കടക്കുന്നതിനിടയിലാണ് പിടിയിലായത്. രണ്ടു പ്രതികളും കഞ്ചാവ് ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കൊല്ലപ്പെട്ട എബിനും നിരവധി കേസുകളില്‍ പ്രതി ആയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കൊരട്ടി എസ്എച്ച്ഒ അരുണിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha