Widgets Magazine
14
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...

പാര്‍ട്ടിയുടെ കൊലയാളി സംഘമാണ് എന്നെ ഈ വിധത്തിലാക്കിയത് അവരോട് പറഞ്ഞ് എന്നെ അവസാനിപ്പിച്ച്‌ തരണം എന്നതായിരുന്നു എന്റെ കത്തിന്റെ ഉള്ളടക്കം. പക്ഷെ എന്തുകൊണ്ടോ പാര്‍ട്ടി ആ ദൗത്യം ഏറ്റെടുത്തില്ല! കുറിപ്പ് പങ്കുവച്ച് സുധാകരന്‍

26 NOVEMBER 2020 05:50 PM IST
മലയാളി വാര്‍ത്ത

ഓരോ നവംബര്‍ 23 ഉം സുധാകരന്‍ പുഞ്ചക്കാടിന് നടുക്കുന്ന ഓര്‍മകളാണ് നൽകുന്നത്. മരണം വരേയും ചിതലരിക്കാതെ ആ ഓര്‍മകള്‍ നിഴല്‍ പോലെ കൂടെയുണ്ടാകുമെന്നും പറയുകയാണ്. പുനര്‍ജന്മത്തിന്റെ പത്തു വര്‍ഷങ്ങളെന്നാണ് ഇതേപ്പറ്റി സുധാകരന്‍ പറയുന്നത്. ഒരു തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ടുണ്ടായ തെറ്റിദ്ധാരണകള്‍ മൂലം സുധാകരന് നഷ്ടമായത് സ്വന്തം ജീവിതമായിരുന്നു. ചെറുപ്പം മുതല്‍ വിശ്വസിച്ച പാര്‍ട്ടിയില്‍ നിന്നുള്ള ചിലര്‍ തനിക്ക് മരണവാറണ്ടുമായി എത്തിയ കഥ എഴുതുകയാണ് സുധാകരന്‍.

സുധാകരന്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

പുന:ര്‍ജന്മത്തിന്റെ പത്തു വര്‍ഷങ്ങള്‍….
ചില ഓര്‍മ്മകള്‍ അങ്ങനെയാണ്…
മരണം വരെയും ചിതലരിക്കാതെ നിഴല്‍ പോലെ… നമ്മളെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും. കഴിഞ്ഞ പത്തു വര്‍ഷമായി എല്ലാ ദിവസവും, ചിലപ്പോള്‍ ദിവസങ്ങളില്‍ പല നേരവും…എന്റെ ഓര്‍മ്മകള്‍ 2010 നവംബര്‍ 23ന് സിപിഎം എന്ന പാര്‍ട്ടി എന്റെ മരണവാറണ്ടില്‍ ഒപ്പുവെച്ചതിനെ കുറിച്ചുള്ളത് മാത്രമായിരുന്നു. ഓരോ നവംബര്‍ 23 വരുമ്ബോഴും മനസ്സില്‍ വല്ലാത്തൊരു നീറ്റലാണ്.. ചരിത്രം കലണ്ടര്‍ വര്‍ഷങ്ങളെ മാനിക്കപ്പെടാറില്ലെങ്കിലും ഓര്‍മ്മകള്‍ പൂത്തു കൊണ്ടേയിരിക്കുന്നത്, ജീവിതം അത്രമേല്‍ കളങ്കിതമല്ലാത്തതു കൊണ്ടു കൂടി മാത്രമാണ്..

'കാലം എല്ലാ മുറിവുകളേയും ഉണക്കില്ലേ സുധാകരാ' എന്ന് ചോദിച്ച എല്ലാ സുഹൃത്തുക്കളോടും സഖാക്കളോടും പറയാനുള്ളത് ബെന്യാമിന്‍ പറഞ്ഞ വാക്കുകള്‍ മാത്രമാണ്. 'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് '. ഞാനുഭവിച്ച വേദനകളും സങ്കടങ്ങളും ദുഃഖങ്ങളും എന്റെ ജീവിതത്തിന്റെ നേര്‍കാഴ്ചകളാണ്. അത് ഓര്‍ത്തിരിക്കാനുള്ള അവകാശമെങ്കിലും നിങ്ങളെനിക്ക് അനുവദിച്ചു തരണം. ഒരു തെരഞ്ഞെടുപ്പ് തോല്‍വിയുടെ കെട്ടുകഥ ഉണ്ടാക്കി, ജീവിക്കാലം മുഴുവനവും പാര്‍ട്ടിയില്‍ ജീവിച്ച ഒരു മനുഷ്യന്റെ മരണവാറണ്ടില്‍ ഒപ്പുവെയ്ക്കുമ്ബോള്‍, ശത്രുക്കള്‍ക്ക് പോലും അനുവദനീയമായ 'വിചാരണ' എന്ന പ്രഹസനം പോലും നിങ്ങള്‍ മറന്നു പോയല്ലോ സഖാക്കളെ….

ബാലസംഘം തൊട്ടേ പൊക്കിള്‍കൊടി ബന്ധമാണ് എനിക്ക് സിപിഎം എന്ന പാര്‍ട്ടിയുമായിട്ടുള്ളത്. പാര്‍ട്ടി വേറെ കുടുംബം വേറെ എന്നൊന്ന് ഉണ്ടായിരുന്നില്ല. അങ്ങനെ പറയുമ്ബോള്‍ എത്ര പേര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്ന് എനിക്കറിയില്ല. പക്ഷെ സത്യമതാണ്. പാര്‍ട്ടിയെന്നത് ഒരു മതം പോലെയാണ്. പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുക, നമ്മുടെ പ്രതിസന്ധികളില്‍ പാര്‍ട്ടി നമ്മളെ ചേര്‍ത്തു പിടിക്കും എന്നതാണ് വിശ്വാസ പ്രമാണം. അങ്ങനെ വിശ്വസിക്കാനുള്ള വളരെ പ്രധാന കാരണം,പാര്‍ട്ടി എല്ലായിപ്പോഴും ശരിയായിരിക്കും എന്ന ബോധ്യമാണ്. പാര്‍ട്ടിക്ക് തെറ്റ് പറ്റില്ല എന്ന രൂഢമായ വിശ്വാസം. തീര്‍ത്തും നിസ്വാര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ബാലപാഠമണ്. പാര്‍ട്ടി പഠിപ്പിച്ചത്; അതു തന്നെയാണ് പഠിച്ചതും.

പാര്‍ട്ടിയില്‍ നിന്ന് എന്ത് കിട്ടും എന്നതല്ല, പാര്‍ട്ടിക്ക് എന്തു കൊടുക്കാനാവും എന്നതായിരുന്നു ആലോചന. അതുകൊണ്ടാണ് പ്രവാസ ജീവിതത്തിലെ ആദ്യ ശബളം പാര്‍ട്ടിക്ക് അയച്ചു കൊടുക്കുമ്ബോള്‍ യഥാര്‍ത്ഥത്തില്‍ അത് വീട്ടിലേക്ക് തന്നെയാണ് അയക്കുന്നത് എന്ന തോന്നലുണ്ടാകുന്നത്. ഇതൊരു വീമ്ബു പറച്ചില്ലല്ല, മറിച്ച്‌ സ്വാഭാവിക ജീവിത വിശ്വാസമാണ്. 'ക്യൂബ മുകുന്ദ'ന്മാരെ സൃഷ്ടിക്കുക എന്നത് ഒരു കാലത്തെ സംഘടനാവൈഭവമാണ്. ബോധ്യങ്ങളാണ് മനുഷ്യന്റെ വിശ്വാസത്തിന് അടിസ്ഥാനം, സംഘടനകള്‍ക്കും അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ലോകത്ത് ഒട്ടേറെ ചിന്തകള്‍ ഉണ്ടാകുന്നത് ഒട്ടേറെ സംഘടനകള്‍ ഉണ്ടാകുന്നത്. എല്ലാവരേയും ഒരു ചരടില്‍ കോര്‍ത്തുകളയാം എന്നത് പ്രകൃതി വൈരുദ്ധ്യാത്മകതയ്ക്ക് കടകവിരുദ്ധമായിട്ടുള്ള കാര്യമാണ്,ശുദ്ധ അസംബന്ധവും വിവരക്കേടുമാണ്.

മതത്തില്‍ നിന്ന് മാര്‍ക്സിസത്തിലേക്ക് വലിയ ദൂരമില്ലെന്ന ബോധ്യത്തില്‍ നിന്നാണ് സംഘടനയില്‍ നിന്നും ഞാന്‍ അകലാന്‍ തുടങ്ങുന്നത്. അപ്പോഴും വ്യക്തി ബന്ധങ്ങളിലും സൗഹൃദങ്ങളിലും സഖാക്കള്‍ അടക്കമുള്ള എല്ലാവരോടും അങ്ങേയറ്റം സ്നേഹവായ്പ്പുകള്‍ തന്നെയായിരുന്നു. അതു കൊണ്ട് തന്നെ വീട്ടില്‍ 'ദേശാഭിമാനി' വരുത്തുന്നതിനോ പാര്‍ട്ടിക്ക് പിരിവ് കൊടുക്കുന്നതിനോ യാതൊരു തടസ്സവും ഇല്ലാതിരുന്നത്… അങ്ങനെയിരിക്കെയാണ് 2010 ലെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയുടെ കാരണക്കാരന്‍ എന്ന കെട്ടുകഥയുണ്ടാക്കി നവംബര്‍ 23 ന് വൈകുന്നേരം പാര്‍ട്ടി ഒപ്പുവച്ച മരണവാറണ്ടുമായി കറുത്ത വാഗണ്‍ - ആര്‍ കാര്‍ എന്റെ മുന്നിലെത്തുന്നത്.

രണ്ട് ബോബുകള്‍…. 17 വെട്ടുകള്‍….. നിമിഷ നേരം കൊണ്ട് മരണം ഉറപ്പാക്കിക്കഴിഞ്ഞ കൊലയാളികള്‍ (ക്ഷമിക്കണം കമ്മ്യൂണിസ്റ്റ് സഖാക്കള്‍!) പാര്‍ട്ടിയുടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് ഉള്‍വലിയുമ്ബോള്‍, രക്തം തളം കെട്ടി നില്‍ക്കുന്ന റോഡരികില്‍ നിന്നും വെട്ടി നുറുക്കപ്പെട്ട ശരീര അവയവങ്ങള്‍, എന്റെ പ്രിയപ്പെട്ട നാട്ടുകള്‍ സുഹൃത്തുക്കള്‍ വാരിയെടുത്ത് അതുവഴി വന്ന വാഹനത്തില്‍ കയറ്റുമ്ബോള്‍ ജീവിതത്തോട് യാത്ര പറയാന്‍ മാനസ്സികമായി ഞാന്‍ തയ്യാറായി കഴിഞ്ഞിരുന്നു. എന്നേയും കൊണ്ട് വാഹനം വീടിന്റെ മുന്നിലൂടെ കടന്നുപോകുമ്ബോള്‍ പാതിമറഞ്ഞ കണ്ണാലെ വീട്ടിലേക്കൊന്ന് നോക്കി…
ആ വീട്ടിനുള്ളില്‍ ഇതൊന്നും അറിയാതെ മീന്‍ വാങ്ങിക്കാന്‍ പോയ ഭര്‍ത്താവിനേയും കാത്ത് നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവളും ഒമ്ബതും ഏഴും വയസ്സുള്ള രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇനി ആരാണ് അവര്‍ക്കുള്ളത് എന്ന ചിന്തയായിരുന്നു മംഗലാപുരം യൂണിറ്റിയില്‍ എത്തുന്നതുവരെയും…

പിന്നീട് അങ്ങോട്ട് തികച്ചും അവിശ്വസിനീയ കാര്യങ്ങള്‍ തന്നെയായിരുന്നു… 'ദൈവ'ദൂതന്മാരെ പോലെയുള്ള ഡോക്ടര്‍മാരുടെ മുന്നിലെത്തുമ്ബോള്‍ ജീവിന്റെ അവസാന ശ്വാസം ബാക്കി… ആദ്യം ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമം… അതു കഴിഞ്ഞ് ഇടതുകാല്‍ മുറിക്കേണ്ടി വരുമെന്ന ഡോക്ടറുടെ അഭിപ്രായം… കാല്‍ മുറിക്കാതെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന സുഹൃത്തുക്കളുടെ അപേക്ഷ….. എന്റെ ഭാഗ്യവും ഡോക്ടര്‍മാരുടെ അക്ഷീണപരിശ്രമവും കൊണ്ട് അറ്റു വീണ കൈവിരലുകള്‍, കാല്‍മുട്ട് കാല്‍പാദം എല്ലാം ഒരു വിധത്തില്‍ തുന്നിപ്പിടിപ്പിച്ചു. പിന്നീട് മംഗലാപുരത്ത് യൂണിറ്റിയും കോഴിക്കോട് ബേബി മെമ്മോറിയലിലും ദീര്‍ഘകാലത്തെ ചികിത്സ…. കാലിലും കൈയ്യിലും പല ഭാഗങ്ങളിലും രക്തോട്ടമില്ല. അതിന്റെ തരിപ്പും മരവിപ്പും വേദനയും വിട്ടുമാറാതെ കൂടെയുണ്ട്. ഈ കുറിപ്പ് എഴുതുന്നതിനു അല്ലം മുമ്ബ് ഇതൊക്കെ വീണ്ടും ഓര്‍ത്തപ്പോള്‍ വീട്ടില്‍ എല്ലാവരുടേയും കണ്ണുകള്‍ നിറഞ്ഞു…. അന്ന് ഞാന്‍ അവസാനിച്ചിരുന്നെങ്കില്‍ എന്റെ അമ്മയുടേയും ഭാര്യയുടേയും കുട്ടികളുടേയും സങ്കടം ആരു കേള്‍ക്കുമായിരുന്നു. ഏത് കല്ല് വെച്ച നുണകള്‍ കൊണ്ടായിരിക്കും പാര്‍ട്ടി പ്രതിരോധം തീര്‍ക്കുക!

ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയ ഞാന്‍ പൂര്‍ണ്ണമായും കിടപ്പിലായി. നടക്കാനോ ജോലിക്ക് പോകാനോ സാധിക്കുമെന്നത് വിദൂര പ്രതീക്ഷപോലും അല്ലാതായി. ഇങ്ങനെയുള്ള കിടപ്പ് അസ്സഹനീയമായപ്പോഴാണ് ദയാവധത്തിനു വേണ്ടി ഞാന്‍ 2011 ല്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന് കത്തെഴുതുന്നത്. പാര്‍ട്ടിയുടെ കൊലയാളി സംഘമാണ് എന്നെ ഈ വിധത്തിലാക്കിയത് അവരോട് പറഞ്ഞ് എന്നെ അവസാനിപ്പിച്ച്‌ തരണം എന്നതായിരുന്നു എന്റെ കത്തിന്റെ ഉള്ളടക്കം. പക്ഷെ എന്തുകൊണ്ടോ പാര്‍ട്ടി ആ ദൗത്യം ഏറ്റെടുത്തില്ല!

പല സ്ഥലങ്ങളില്‍ നിന്നും പലരും വിളിച്ചു. പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ വിളിച്ചു, ഉത്തരവാദിത്വപ്പെട്ടവര്‍ വീട്ടില്‍ വന്നു… 'ചില തെറ്റിദ്ധാരയണയുടെ പുറത്ത് സംഭവിച്ചതാണ്' കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞു. ആര്‍ക്കെതിരേയും ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല, അവര്‍ക്കൊക്കെ സ്ഥാനക്കയറ്റവും സംരക്ഷണവും നല്‍കുന്ന വിചിത്ര കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

എല്ലാ അര്‍ത്ഥത്തിലും ജീവിതം വലിയ പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. എങ്ങിനെ കാര്യങ്ങള്‍ മുന്നോട്ട് പോകും? മറ്റുള്ളവരെ എത്രകണ്ട് ആശ്രയിക്കാനാകും? ഇങ്ങനെയുള്ള ഒട്ടനവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സരിത (ഭാര്യ)യുടെ തീരുമാനമായിരുന്നു. എങ്ങിനെയെങ്കിലും ഒരു ജോലി സമ്ബാദിക്കുക… ജീവിതം ചില വാശികളുടേതു കൂടിയായിരിക്കുമല്ലോ? വിവാഹശേഷം B com പഠനം നിര്‍ത്തിയ സരിത 36 മത്തെ വയസ്സില്‍ PSC ക്ലാസില്‍ ചേര്‍ന്നു… പിന്നീടൊരു വാശിയായിരുന്നു. ഒരു വര്‍ഷം കൊണ്ട് എട്ടാം റാങ്കോടെ ഒരു സര്‍ക്കാര്‍ ജോലി… പറഞ്ഞറിയിക്കാനാത്ത സന്തോഷമായിരുന്നു അന്ന് ഞങ്ങള്‍ക്ക്…
എല്ലാം അവസാനിച്ചെന്ന് കരുതിയടുത്ത് നിന്ന് ഞങ്ങളെ വീണ്ടും സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരു പാട് നല്ല മനുഷ്യരുണ്ട്… വെട്ടേറ്റ് വീണപ്പോള്‍ വാരിയെടുത്തവര്‍… അവസാന ശ്വാസത്തില്‍ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവന്ന ഡോക്ടര്‍മാര്‍… സാമ്ബത്തീകമായും ശാരീരികമായും എന്റെ കൂടെ അന്നും ഇന്നും നിഴല്‍ പോലെ നിന്നിട്ടുള്ള സുഹൃത്തുക്കള്‍ ബന്ധുക്കള്‍….. നന്ദി എന്ന വാക്കുകള്‍ കൊണ്ടെന്നും തീരുന്ന ബന്ധമല്ല അവരോടുള്ളത്… അവസാന ശ്വാസത്തിലും തെളിയുന്ന മുഖങ്ങളായിരിക്കും അതൊക്കെ….

എന്താണ് ഈ ഒരു കൊലപാതക ശ്രമത്തിലൂടെ സി പി എം പറയാന്‍ ശ്രമിച്ചത്? അതിന് ഒരറ്റ ഉത്തരമേയുള്ളൂ; അത് ഫാഷിസത്തിന്റെ വഴിയാണ്. ഭയപ്പെടുത്തുക എന്നതാണ് ഫാഷിസത്തിന്റെ അടിസ്ഥാന പ്രമാണം. ഭയത്തില്‍ നിന്നാണ് ഭയപ്പെടുത്തലുണ്ടാകുന്നത് എന്നത് ഒരു സാമാന്യ നിരീക്ഷണമാണ്. അതുകൊണ്ടാണ് ഒരു വെട്ടില്‍ തീര്‍ക്കാവുന്ന കാര്യം 51 വെട്ടില്‍ എത്തിക്കുന്നതിന്റെ പിന്നിലുള്ള ആലോചന. ഒരാളെ കൊല്ലുക എന്നതില്ലല്ല ഒരു ജനതയെ വരുതിയില്‍ നിര്‍ത്തുക എന്നതാണ് ഫാഷിസം ലക്ഷ്യമിടുന്നത്. അതിനുള്ള ഒരു ഉപായം മാത്രമാണ് കൊലപാതകം. അതു കൊണ്ട് സമൂഹത്തിനകത്ത് സ്നേഹം വിതച്ചാല്‍ അത് പൗരന്മാരെ സൃഷ്ടിക്കുമെന്നും പൗരന്മാര്‍ ജനാധിപത്യം ഉദ്ഘോഷിക്കുമെന്നും, ഭയം വിതച്ചാല്‍ അത് പ്രജകളെ സൃഷ്ടിക്കുമെന്നും അവര്‍ വിധേയത്വമുള്ളവര്‍ ആയിക്കുമെന്നും ഫാഷിസ്റ്റുകള്‍ക്ക് മറ്റാരേക്കാളും നന്നായിട്ട് അറിയാവുന്ന ബാലപാഠമാണ്.

പക്ഷെ ഫാഷിസ്റ്റുകള്‍ക്ക് അറിയാത്ത ഒരേ ഒരു കാര്യം ചരിത്രത്തിന്റെ വായന മാത്രമാണ്. എന്തുകൊണ്ടെന്നാല്‍, ചരിത്രത്തില്‍ ഒരു ഫാസിസ്റ്റും ഒരു രാത്രിയിലും സ്വസ്ഥമായി ഉറങ്ങിയിട്ടില്ലായെന്നതാണ്.ഒരു ഫാഷിസ്റ്റ് ഭരണകൂടവും ദീര്‍ഘനാള്‍ വാണിട്ടുമില്ല. തീര്‍ച്ചയായും ജനാധിപത്യം നിങ്ങളെ വിചാരണ ചെയ്തു കൊണ്ടേയിരിക്കും… തീര്‍ച്ചയായും സാധാരണ മനുഷ്യരുടെ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും അഭയകേന്ദ്രങ്ങള്‍ തന്നെയായിരുന്നു കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ എന്നതില്‍ യാതൊരു സംശയവും ഇല്ല. അധികാരത്തിന്റെ ഒപ്പു തീര്‍പ്പുവ്യവസ്ഥകളില്‍ മാഫിയ മൂലധനവുമായി സന്ധി ചെയ്യുന്നിടത്താണ് കൊലകളും കൊലയാളികളും നിങ്ങള്‍ക്ക് ഇത്രമേല്‍ ഹൃദ്യമായി തുടങ്ങിയത്… പ്രിയ സഖാക്കളെ… നിങ്ങളില്‍ ആരെങ്കിലും ഇപ്പോഴും മനുഷ്യവിമോചനത്തെ കുറിച്ചും സമത്വത്തെ കുറിച്ചും സ്വപ്നം കാണുന്നുണ്ടെങ്കില്‍…. അന്യന്റെ ശബ്ദം സംഗീതമായി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും കൊലകളേയും കൊലയാളികളേയും പടിക്കു പുറത്തു നിര്‍ത്തുക തന്നെ വേണം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ നടന്ന വെടിവെയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു  (32 minutes ago)

കാര്‍ കനാലിലേക്ക് വീണ് അധ്യാപക ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (43 minutes ago)

ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി  (51 minutes ago)

അതിജീവിതയ്ക്ക് പിന്തുണയുമായി താരങ്ങള്‍  (56 minutes ago)

നാല് വയസുള്ള മകനെ കൊലപ്പെടുത്തി; 37കാരിക്ക് ശിക്ഷയല്ല ചികിത്സയാണ് വേണ്ടതെന്ന് കോടതി  (1 hour ago)

ട്രോളന്മാര്‍ക്ക് മറുപടിയുമായി മായാ വി  (2 hours ago)

അധികം നമ്മളെ ചൂഷണം ചെയ്യാതെ നല്ലൊരു മാറ്റം വരണം; അതേത് വഴിയെങ്കിലും ഏത് പാര്‍ട്ടി വഴിയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു; ബിജെപി വിജയത്തില്‍ പ്രതികരിച്ച് ഗോകുല്‍ സുരേഷ്  (3 hours ago)

വിസി നിയമനത്തില്‍ സുപ്രീംകോടതിക്കെതിരെ ഗവര്‍ണര്‍  (3 hours ago)

ഇന്ത്യൻ പ്രവാസികൾക്ക് കനത്ത തിരിച്ചടി; യുഎഇയിൽ ജോലി തേടുന്നതോ ഉപരിപഠനത്തിന് ആഗ്രഹിക്കുന്നതോ ആയ ആയിരക്കണക്കിന് പ്രവാസികളെ നേരിട്ട് ബാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം  (3 hours ago)

ഭാഗ്യം പരീക്ഷിക്കുന്ന പ്രവാസി മലയാളികൾക്ക് ആവേശം പകരുന്ന മാറ്റങ്ങൾ; ഭാഗ്യക്കുറികളിൽ പ്രതീക്ഷ അർപ്പിച്ച് പ്രവാസികൾ  (3 hours ago)

അന്നും ഇന്നും എന്നും അവള്‍ക്കൊപ്പം; സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച് മഞ്ജു വാര്യര്‍  (3 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മൊഴി നല്‍കാനെത്തി രമേശ് ചെന്നിത്തല  (4 hours ago)

ആര്യയെ മുന്നില്‍ നിര്‍ത്തി സഖാക്കള്‍ വെട്ടിവാരി കുടുങ്ങിയത് മേയറേച്ചി !! ആര്യ രാജേന്ദ്രനെ കാത്തിരിക്കുന്നത് കേസിന്റെ അയ്യര് കളി; കേന്ദ്ര ഫണ്ടുകള്‍ മുക്കി നക്കിയതിന് കണക്ക് പറയേണ്ടി വരും !! ഒന്നിലും വി  (4 hours ago)

200 പേര്‍ക്ക് നൂതന സ്‌ട്രോക്ക് ചികിത്സ നല്‍കി പത്തനംതിട്ട ജനറല്‍ ആശുപത്രി; ജില്ലാതല ആശുപത്രിയില്‍ അപൂര്‍വ നേട്ടം  (4 hours ago)

ഈ കേസ് കെട്ടിച്ചമച്ച കഥയെന്ന് പരിഹസിച്ചവര്‍ക്കായി; ആദ്യപ്രതികരണവുമായി അതിജീവിത  (4 hours ago)

Malayali Vartha Recommends