Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹുവിന്റെ ഫോണിലെ ചുവന്ന സ്റ്റിക്കർ..അതീവ സുരക്ഷാ മേഖലകളിൽ ഉപയോഗിക്കുന്ന ഒരു പ്രത്യേക സ്റ്റിക്കറാണിത്..എന്തിനാണ് തന്റെ ഫോൺ ക്യാമറ ടേപ്പ് ചെയ്യുന്നത്?


അമേരിക്ക ഇറാനെ ആക്രമിക്കാന്‍ തയ്യാറെടുക്കുകയാണ്..യു.എസ് 'ആണവ സ്‌നിഫർ' വിമാനം യുകെയിൽ ലാൻഡ് ചെയ്തത് എന്തുകൊണ്ട്? മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക സാന്നിധ്യം വർദ്ധിക്കുന്നു..


ശബരിമലയിൽ വച്ചാണ് കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോ​റ്റിയുമായുള്ള പരിചയം, നിരവധി തവണ പൂജകൾക്കായി തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന് നടന്റെ മൊഴി.. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചോദ്യം ചെയ്തു...


ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസ്... നിർണായക വിവരങ്ങൾ പുറത്ത്


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...

എല്ലാം സർക്കാർ പറയുംപോലെയാ... വിജിലന്‍സ് അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ല. വിജിലന്‍സ് അല്‍പം കൂടി ഔചിത്യത്തോടെ പെരുമാറണം... എതിരാളികള്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ താറടിക്കാനുള്ള സന്ദര്‍ഭമാണ് അന്വേഷണം; ഇ.ഡിയെ വിടാം എന്നൊക്കെ വി മുരളീധരന്‍ ഇപ്പോള്‍ തന്നെ മനഃപായസം ഉണ്ടുതുടങ്ങിയിട്ടുണ്ട്... താന്‍ വിചാരിച്ചത് മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയാണെന്നാണ്, എന്നാല്‍ കേരളത്തില്‍ നടക്കുന്ന വിഷയങ്ങളില്‍ ഏത് വകുപ്പായാലും ഇടപെടാമെന്നാണ് മുരളീധരന്റെ ഭാവം... തുറന്നടിച്ച് ഐസക്‌

29 NOVEMBER 2020 12:58 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്താകെ കെ.എസ്.എഫ്.ഇ. ശാഖകളിൽ നടത്തിയ വിജിലന്‍സ് പരിശോധനയോട് പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരിക്കുകയാണ്. അന്വേഷണത്തില്‍ മുഖ്യമന്ത്രിക്ക് അറിവില്ല. വിജിലന്‍സ് അല്‍പം കൂടി ഔചിത്യത്തോടെ പെരുമാറണം. എതിരാളികള്‍ക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ താറടിക്കാനുള്ള സന്ദര്‍ഭമാണ് അന്വേഷണം. കെഎസ്എഫ്ഇ തകര്‍ന്നാല്‍ ലാഭം സ്വകാര്യസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കുമാണെന്ന് തോമസ് ഐസക് പ്രതികരിച്ചു. 'വിജിലന്‍സ് അന്വേഷണം നടക്കുന്നു, റിപ്പോര്‍ട്ട് തയ്യാറാക്കുന്നു, അത് സര്‍ക്കാരിന് സമര്‍പ്പിക്കുന്നു, നടപടി ആവശ്യമെങ്കില്‍ അത് സ്വീകരിക്കുന്നു എന്നതൊക്കെ സ്വാഭാവിക നടപടിക്രമങ്ങളാണ്.

എന്നാല്‍ ഇത് ഓരോന്നും രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുന്നതാണ് അസ്വഭാവിക നടപടി. കേരളസര്‍ക്കാര്‍ പറയുന്നത് പോലയേ കേരളത്തിലെ വിജിലന്‍സ് പ്രവര്‍ത്തിക്കുകയുള്ളൂ, അതുകൊണ്ട് പ്രതിപക്ഷ നേതാവോ വി മുരളീധരനോ ഇപ്പോള്‍ ഞങ്ങള്‍ക്കെന്തെങ്കിലും കിട്ടുമെന്ന് പറഞ്ഞിരിക്കേണ്ട'ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. 'വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് ആരും എതിരല്ല, ഒരു ധനകാര്യ സ്ഥാപനത്തെ താറടിക്കാനായി രാഷ്ട്രീയ എതിരാളികള്‍ക്ക് സന്ദര്‍ഭം ഒരുക്കിക്കൊടുക്കുന്ന രീതിയിലാവരുത് അത്. കെഎസ്എഫ്ഇയുടെ വിശ്വാസ്ത്യത നഷ്ടപ്പെടുത്തുന്ന തരത്തിലാണ് എതിരാളികള്‍ കെഎസ്എഫ്ഇയിലെ റെയ്ഡിനെ ഉപയോഗിക്കുന്നത്.' 'വിജിലന്‍സ് അന്വേഷണം നടത്തുന്നത് സര്‍ക്കാര്‍ അറിയണമെന്നില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് അതിനുള്ള സ്വയംഭരണ അവകാശമുണ്ട്. ഓരോ കാര്യവും മുഖ്യമന്ത്രിയോ വകുപ്പ്മന്ത്രിയോ അറിഞ്ഞുകൊണ്ടല്ല ചെയ്യുന്നത്. വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കും.' 'ധനകാര്യപരിശോധനാ വിഭാഗവും സിആന്റ്എജിയും നേരത്തെയും കെഎസ്എഫ്ഇയില്‍ വിവിധ പരിശോധന നടത്തിയിട്ടുണ്ട്. അതിന്റെ റിപ്പോര്‍ട്ടുകളുമുണ്ട്. അതൊന്നും മാധ്യമങ്ങളിലൂടെയല്ല പുറത്തുവന്നത്. സര്‍ക്കാരിലൂടേയും നിയമസഭയിലൂടേയുമാണ് അതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്.

എന്നാല്‍ വിജിലന്‍സ് പരിശോധനയുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. അത് ആരാണ് ചോര്‍ത്തിക്കൊടുക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നില്ല, എന്നാല്‍ ഈ വാര്‍ത്തകള്‍ എങ്ങനെയാണ് മാധ്യമങ്ങളില്‍ വന്നത്. മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നില്ല, ആരാണ് മാധ്യമവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് എന്ന പരിശോധന വേണം.'

'ചിലര്‍ വിവാദമുണ്ടാക്കാനായാണ് അന്വേഷണത്തെ ഉപയോഗിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം നടത്താന്‍ വഴിതുറക്കുകയാണ് വിജിലന്‍സ് അന്വേഷണമെന്നാണ് ചിലരുടെ ഭാവന. ഇ.ഡിയെ വിടാം എന്നൊക്കെ വി മുരളീധരന്‍ ഇപ്പോള്‍ തന്നെ മനഃപായസം ഉണ്ടുതുടങ്ങിയിട്ടുണ്ട്. താന്‍ വിചാരിച്ചത് മുരളീധരന്‍ വിദേശകാര്യ സഹമന്ത്രിയാണെന്നാണ്, എന്നാല്‍ കേരളത്തില്‍ നടക്കുന്ന വിഷയങ്ങളില്‍ ഏത് വകുപ്പായാലും ഇടപെടാമെന്നാണ് മുരളീധരന്റെ ഭാവം.

ഓരോ പദവികളിലെത്തുമ്പോള്‍ സ്വന്തം പിന്തുണയും പാരമ്പര്യവുമെന്താണെന്ന് തലമറക്കുകയാണ് അവര്‍. ഇവിടെ ആരെങ്കിലും പേടിച്ചിരിക്കാന്‍ പോവുന്നുണ്ടോ? ജനം കൂടെയുണ്ടെങ്കില്‍ സിബിഐക്കും ഇ.ഡിക്കും പട്ടാളത്തിനും പോലീസിനും ഒന്നും ചെയ്യാന്‍ പറ്റില്ല. അതാണ് ഡല്‍ഹിയിലും കാണുന്നതെന്നും തോമസ് ഐസക് കൂട്ടിചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

NASA ഗ്രഹത്തില്‍ ജീവന്റെ തുടിപ്പോ?  (3 minutes ago)

തൃശ്ശൂരില്‍ വിഷം കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; സംഭവത്തില്‍ ഒരാള്‍ മരിച്ചു  (3 minutes ago)

നേതൃത്വ ഭിന്നതകള്‍ മാധ്യമ വ്യാഖ്യാനങ്ങള്‍ മാത്രമാണെന്ന് ശശി തരൂര്‍  (8 minutes ago)

ISRAEL സുരക്ഷാ രഹസ്യങ്ങൾ പുറത്ത്  (3 hours ago)

സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം  (3 hours ago)

IRAN ഇന്ത്യയുടെ രഹസ്യ നീക്കം  (3 hours ago)

ബംഗ്ലാദേശിൽ നിന്നുള്ള വിമാനം പാകിസ്താനിൽ ഇറങ്ങി  (3 hours ago)

ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഹൈക്കോടതിയിൽ അപ്പീൽ നൽകി  (3 hours ago)

. കേരളത്തെ ലോക കേരളമായി പുനർവിഭാവനം ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ  (3 hours ago)

കടകംപള്ളി അടുത്തയാഴ്ച ചോദ്യമുനയിൽ ശബരിമല കൊള്ള സി പി എമ്മിലേക്കോ ? പിടിമുറുക്കി ഇ ഡി  (4 hours ago)

വൻ നേട്ടങ്ങളുമായി മലയാളികൾ...  (4 hours ago)

ശ്രീനാ ദേവിയുടെ നെഞ്ചത്ത് കയറി SKN...! മുന്നിലിട്ട് രാഹുലിനെ മാന്തി പൊളിച്ചു..! അന്നനാളത്തിൽ പൊട്ടിച്ച് കുഞ്ഞമ്മ..!ഇരന്ന് വാങ്ങി SKN  (4 hours ago)

​ഗൃഹനാഥൻ വീടിന് തീയിട്ടു.... ഭാര്യയും മകനും പൊള്ളലേറ്റ് ആശുപത്രിയിൽ  (4 hours ago)

റോ​ഡി​ൽ വീ​ണ ഓ​ട്ടോ​ഡ്രൈ​വ​ർ ടി​പ്പ​ർ ലോ​റി ദേ​ഹ​ത്തു​ക​യ​റി മ​രി​ച്ചു. സം​പാ​ജെ ഗ്രാ​മ​പ​ഞ്ചാ​യ​  (4 hours ago)

ബം​ഗ​ളൂ​രു​വി​നും വി​ജ​യ​പു​ര​ക്കു​മി​ട​യി​ൽ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ..  (5 hours ago)

Malayali Vartha Recommends