തൃശ്ശൂരിൽ ഗുണ്ടാവിളയാട്ടം ;പേരകം സ്വദേശിയും നോവല്‍ രചയിതാവുമായ മനോഹരന്‍ വി പേരകത്തിനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു

തൃശൂരില്‍ സാഹിത്യകാരന് നേരെ ബി.ജെ.പി ആക്രമണം. പേരകം സ്വദേശിയും നോവല്‍ രചയിതാവുമായ മനോഹരന്‍ വി പേരകത്തിനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസമാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്നും മനോഹരന്‍ ഫേസ്ബുക്ക് വഴി അറിയിച്ചു. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മര്‍ദ്ദനത്തിനിരയായി ആശുപത്രിയിലായിരുന്നു. പാവങ്ങളുടെ ജീവിതപ്പാടിനെ ചൂഷണം ചെയ്യുന്ന പലിശക്കാരനും ഗുണ്ടയുമായ കളത്തില്‍ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് മനോഹരന്‍ പറയുന്നു.അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ് .
ഇന്നലെ ഞാൻ, എന്റെ ദേശത്തുതന്നെയുള്ള ഏതാനും താമരഗുണ്ടകളുടെ കൊടിയ മർദ്ദനത്തിനിരയായി ആശുപത്രിയിലായിരുന്നു. നെറ്റിയിലും മുഖത്തുമൊക്കെ ചോര പൊടിഞ്ഞു.പോലീസ് കേസെടുത്തിട്ടുണ്ട്.പാവങ്ങളുടെ ജീവിതപ്പാടിനെ ചൂഷണം ചെയ്യുന്ന പലിശക്കാരനും ഗുണ്ടയുമായ കളത്തിൽ ബാബു എന്നയാളുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. എന്റെ കൗമാര കാലത്ത് എന്നെയും എന്റെ അച്ഛനേയും പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത തിക്താനുഭവമുള്ളതിനാൽ ഞാൻ ഈ ഗുണ്ടകളോട് മുപ്പത് / മുപ്പത്തഞ്ച് വർഷമായി യാതൊരടുപ്പവും കാണിക്കാറില്ല,സംസാരിക്കാറുമില്ല.ഇവരിൽ നിന്നാണ് എനിക്ക് മർദ്ദനമേറ്റത്.രണ്ടുമാസം മുമ്പ് ഇതിൽ ഒരാളുടെ മകന്റെ വിവാഹം, കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് കൊഴുപ്പിച്ചുനടന്നപ്പോൾ അതിൽ പങ്കെടുത്ത ഒരാൾക്ക് പിറ്റേന്ന് കോവിഡ് പോസറ്റീവാണെന്ന് തെളിഞ്ഞിരുന്നു.എന്റെ മക്കളും ആ വീട്ടിൽ വിരുന്നിന് പോയിട്ടുണ്ടായിരുന്നു. അവിടെ വന്ന ഒരു സുഹൃത്തിന്, നിർഭാഗ്യവശാൽ പിറ്റേന്ന് കോവിഡ് പോസറ്റീവായ വിവരം മക്കൾ വന്ന് വീട്ടിൽ പറയുകയുണ്ടായി.ആയതിനാൽ വിരുന്നിൽ പങ്കെടുത്ത സുഹൃത്തുക്കൾ ശ്രദ്ധിക്കുക" എന്ന് ഞാനെന്റെ പല സുഹൃത്തുക്കൾക്കും വാട്സപ്പ് മെസേജിടുകയുണ്ടായി.രണ്ടുമാസം മുൻപ് നടന്ന ഈ മെസേജിനെ മുൻനിർത്തിയായിരുന്നു ചോദ്യം ചെയ്യലും മർദ്ദനവും.എന്താടാ നീ ഞങ്ങളെക്കുറിച്ചെഴുതിയതെന്നും നിന്റെ വീട്ടുകാരെക്കുറിച്ചെഴുതടാ എന്നും അവർ പറഞ്ഞപ്പോൾ ഞാൻ, എന്റെ അനുഭവങ്ങളാണ് കൂടുതലും എഴുതുന്നതെന്നും നീയൊന്നും അത് വായിക്കാത്തത് എന്റെ കുറ്റമല്ലെന്നും ഞാൻ ഈ ഗുണ്ടകളുടെ ചോദ്യം ചെയ്യലിനിടക്ക് പറയുകയുണ്ടായി.അതിന് നീയാരെടാ ഞങ്ങളെ നീയെന്ന് വിളിക്കാനെന്ന് ചോദിച്ചായി പിന്നത്തെ മർദ്ദനം. ഇവർക്കൊക്കെ നാട് ഭരിക്കാനുള്ള അധികാരം കൈവന്നാലുള്ള സ്ഥിതിയെക്കുറിച്ച് നമുക്ക് ഓർത്തു നോക്കാവുന്നതേയുള്ളൂ.ഒരക്ഷരം പോലും വായിക്കാത്ത ഈ മലിനമനസുകൾക്കെതിരെ സമൂഹം ജാഗ്രത പുലർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.എഴുത്തുകാരേയും കലാകാരന്മാരേയും വെട്ടിയൊതുക്കുന്ന ഇവർക്കെതിരെ സമൂഹ രോഷം ഉണരേണ്ടത് അത്യന്താപേക്ഷിതമാണ് എന്നഭ്യർത്ഥിച്ചുകൊണ്ട്പ്രിയത്തിൽ, മനോഹരൻ വി.പേരകം.എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് .സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘപരിവാര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എസ്. ഹരീഷ് അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha