കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു...

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു. ജനകീയാസൂത്രണ പരിപാടിയുടെ മർമമായി സംസ്ഥാന ആസൂത്രണബോർഡിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഡോ ടി എം തോമസ് ഐസക് ധനമന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. മൺവിളയിലെ വീട്ടിലെ പൊതുദർശനത്തിനു ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശരീരം വൈദ്യ വിദ്യാർഥികൾക്കു പഠിക്കാനായി നൽകും. സമ്പൂർണ സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, പഠനകോൺഗ്രസ് എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2006ലെ എൽഡിഎഫ് മന്ത്രിസഭയിൽ ഡോ. തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ മനമോഹൻ സഹകരണവകുപ്പ് അഡീഷണൽ ഡയറക്ടറുമായിരുന്നു. കിഴക്കുംകര ലൈബ്രറി, കിഴക്കുംകര ഗ്രാമശാസ്ത്ര സമിതി എന്നിവിടങ്ങളിൽ നിന്നായിരുന്നു മനമോഹന്റെ പൊതുപ്രവർത്തനത്തിന്റെ ആരംഭം.
പിന്നീട് പരിഷത്തായി പ്രധാന തട്ടകം. എം പി പരമേശ്വരനായിരുന്നു പ്രധാന ഊർജ സ്രോതസ്സ്. പരിഷത്തിന്റെ സംസ്ഥാന സെക്രട്ടറി, ട്രഷറർ, തിരുവനന്തപുരം ജില്ല സെക്രട്ടറി ഒക്കെയായിരുന്നു മനമോഹൻ. പിന്നീട് ജനകീയാസൂത്രണം വന്നതോടെ ഡോ തോമസ് ഐസക്കിന്റെ പ്രധാന സഹപ്രവർത്തകനായി മനമോഹൻ മാറി. വി ജി മനമോഹന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha


























