വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി

വീടിന് വേണ്ടി അടിത്തറ നിര്‍മ്മിക്കുന്നതിനായി തൊഴിലാളികള്‍ ഭൂമി കുഴിച്ചപ്പോള്‍ ഇവര്‍ക്ക് ഒരു പുരാതന ചെമ്പ് പാത്രം കിട്ടി. ബംഗളുരുവിലെ ഗഡഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തിലാണ് സംഭവം. പാത്രത്തില്‍ മാലകള്‍, വളകള്‍, മോതിരങ്ങള്‍ തുടങ്ങിയ സ്വര്‍ണാഭരണങ്ങളുടെ ശേഖരം കണ്ടെത്തി. ഏകദേശം ഒരു കിലോ ഗ്രാം സ്വര്‍ണാഭരണമാണ് കണ്ടെത്തിയത്. ഇവയ്ക്ക് 60-70 ലക്ഷം രൂപ വരുമെന്നും സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വര്‍ണം കണ്ടെത്തിയത് ഗ്രാമത്തലവന്‍മാരെ അറിയിച്ചതിന് പിന്നാലെ അവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. കണ്ടെടുത്ത വസ്തുക്കള്‍ ആദ്യം അടുത്തുള്ള ക്ഷേത്രത്തിലേക്ക് കനത്ത പൊലീസ് ബന്തവസില്‍ സൂക്ഷിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും സാന്നിദ്ധ്യത്തില്‍ പരിശോധന നടത്തിയ ശേഷം ആഭരണങ്ങള്‍ സര്‍ക്കാര്‍ ട്രഷറിയിലേക്ക് മാറ്റി.
ക്ഷേത്രങ്ങളുടെ പറുദീസ എന്നാണ് ലക്കുണ്ടി അറിയപ്പെടുന്നത്. 1112 നൂറ്റാണ്ടുകളിലെ നിരവധി ക്ഷേത്രങ്ങളുടെയും പടവുകളുള്ള കിണറുകളുടെയും പേരില്‍ പ്രസിദ്ധമാണ് ഇവിടം. ആഭരണങ്ങളുടെ കാലപ്പഴക്കം പരിശോധിച്ച് കണ്ടെത്തിയ ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























