കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്

കരമനയില്‍ നിന്ന് കാണാതായ പതിനാലുകാരിയെ ഹൈദരാബാദില്‍ കണ്ടെത്തി പൊലീസ്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് 14 കാരിയായ വിദ്യാര്‍ഥിനിയെ കാണാതായത്. തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങള്‍ പൊലീസ് പങ്കുവച്ചിരുന്നു.
സ്‌കൂളില്‍ നിന്ന് ടൂര്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ പിണങ്ങിയാണ് പെണ്‍കുട്ടി വീടുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി തമ്പാനൂരില്‍ ഓട്ടോറിക്ഷയില്‍നിന്നും ഇറങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് കുട്ടി എവിടേക്കു പോയി എന്നത് കണ്ടെത്താനായില്ല.
ഹൈദരാബാദിലെ കാശിഗുഡയില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ചിത്രം കണ്ടു തിരിച്ചറിഞ്ഞ കാച്ചെഗുഡ സ്വദേശിയാണ് പൊലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പൊലീസ് എത്തി കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുകയും കേരള പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തിരുവനന്തപുരത്തു നിന്നും പൊലീസും പെണ്‍കുട്ടിയുടെ ബന്ധുക്കളും ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.
https://www.facebook.com/Malayalivartha

























