കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനം... ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യം

കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് എത്തിക്സ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനമായി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത് പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റേതാണ് തീരുമാനം. ഇതേതുടര്‍ന്ന് എത്തിക്സ് കമ്മിറ്റി ധനമന്ത്രിയോട് വിശദീകരണം തേടും. സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് കൈമാറിയത് നിയമസഭയുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വി.ഡി. സതീശന്‍ എംഎല്‍എയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരുന്നത്.
രഹസ്യമായി സൂക്ഷിക്കേണ്ടതാണ് സിഎജി റിപ്പോര്‍ട്ട്. അത് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കുകയും ഗവര്‍ണറുടെ അംഗീകാരത്തോടുകൂടി ധനമന്ത്രി സഭയില്‍ വയ്ക്കുകയുമാണ് വേണ്ടത്. സഭയില്‍ എത്തുന്നത് വരെ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ മന്ത്രി ബാധ്യസ്ഥനാണെന്നും അവകാശ ലംഘന നോട്ടീസില്‍ വി ഡി സതീശന്‍ ചൂണ്ടിക്കാട്ടുന്നു.
"
https://www.facebook.com/Malayalivartha