അല്‍പം ശ്രദ്ധിക്കാം... മൂന്ന് വര്‍ഷത്തിന് മുമ്പ് കേരളത്തില്‍ ഏറെ നാശം വിതപ്പിച്ച ഓഖി ചുഴലിക്കാറ്റിനെ ഓര്‍മ്മിപ്പിച്ച് ബുറേവി ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; 80 കിലോമീറ്റര്‍ വേഗതയില്‍ ബുറേവി നാളെ സംസ്ഥാനം തൊടും; തലസ്ഥാന ജില്ല ഏറെ ആശങ്കയില്‍; കേരളം കരുതലോടെ

ക്രിസ്തുമസ് മാസത്തിലാണ് കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ കാറ്റുകള്‍ ഉണ്ടായിട്ടുള്ളത്. സുനാമിയും ഓഖി ചുഴലിക്കാറ്റും കേരളത്തിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. അത്രയേറെ പേടിയോടെ മറ്റൊരു ചുഴലിക്കാറ്റായ ബുറേവിയെ നേരിടാനൊരുങ്ങുകയാണ് കേരളം. മൂന്ന് വര്‍ഷം മുമ്പ് വന്‍ നാശമുണ്ടാക്കിയ ഓഖി ചുഴലിക്കാറ്റിനെ ഓര്‍മ്മിപ്പിച്ച് ബുറേവി ചുഴലിക്കാറ്റ് കേരള തീരത്തേക്ക് അടുക്കുന്നു. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറേവി ശ്രീലങ്കന്‍ ഭാഗത്തുനിന്ന് നാളെ ഉച്ചയോടെ കന്യാകുമാരിയില്‍ എത്തിയേക്കും. അവിടെനിന്ന് മണിക്കൂറില്‍ 80 കിലോ മീറ്ററോളം വേഗതയില്‍ നെയ്യാറ്റിന്‍കര ഭാഗത്ത് അടിച്ചുകയറി വെങ്ങാനൂര്‍ ഭാഗത്തുകൂടി അറബിക്കടലില്‍ പതിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലുമുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായി മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരയടിക്കും.
കരയില്‍ വന്‍നാശം വിതച്ചേക്കുമെന്നാണ് സൂചന. ദേശീയ ദുരന്തനിവാരണ സേനയുടെ എട്ട് ടീമുകളും നാവിക,വ്യോമസേനകളുടെ ടീമുകളും സംസ്ഥാനത്ത് എത്തി. കോയമ്പത്തൂരില്‍ സൈന്യത്തെ സജ്ജമാക്കി. തീരദേശത്തെ ആളുകളെ രണ്ടായിരത്തിലേറെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. കാറ്റും മഴയും ശക്തമായാല്‍ ശബരിമല ദര്‍ശനം നിയന്ത്രിക്കേണ്ടിവരും. ആരോഗ്യകേന്ദ്രങ്ങള്‍, അഗ്‌നിശമന ദുരന്തനിവാരണ പൊലീസ് സേനകള്‍, വൈദ്യുതി, റവന്യു, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവര്‍ കനത്ത ജാഗ്രതയിലാണ്.
ബുറേവിയുടെ ഇന്നലെ വൈകിട്ട് ശ്രീലങ്കയിലെ ട്രിങ്കോമാലിയുടെ 110 കിലോമീറ്റര്‍ അടുത്തെത്തി. രാത്രിയോടെ ലങ്കയിലേക്ക്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍. പുലര്‍ച്ചെ ഇന്ത്യയ്ക്കും ലങ്കയ്ക്കും ഇടയിലുള്ള മാന്നാര്‍ കടലില്‍. അപ്പോള്‍ വേഗത 90 കിലോമീറ്റര്‍. ഇന്ന് ഉച്ചയോടെ പാമ്പന്‍ പാലത്തിനടുത്തുകൂടി തൂത്തുക്കുടിയിലേക്ക്. വൈകിട്ട് കന്യാകുമാരിയില്‍. വേഗത 80 കിലോമീറ്ററായി കുറഞ്ഞേക്കും. ഉച്ചയോടെ നെയ്യാറ്റിന്‍കര വഴി പടിഞ്ഞാറോട്ട്. വൈകിട്ട് വെങ്ങാനൂര്‍ വഴി അറബിക്കടലില്‍. വേഗത കുറഞ്ഞ് ഗള്‍ഫ് ഭാഗത്തേക്ക്.
അതേസമയം ഇന്ന് മഴ മുന്നറിയിപ്പും ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ റെഡ് അലര്‍ട്ട് ആണ്. കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്.
തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് ആണ്.
അതേസമയം കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ബുറേവി ചുഴലിക്കാറ്റ് മൂലമുണ്ടായേക്കാവുന്ന ദുരന്തം നേരിടാനുള്ള മുന്‍കരുതലുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വൈകിട്ട് നേരിട്ട് വിളിച്ച് വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനം സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തോട് വിശദീകരിച്ചു.
ചുഴലിക്കാറ്റ് കാരണം മാറ്റി പാര്‍പ്പിക്കേണ്ടിവരുന്നവര്‍ക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകള്‍ കണ്ടെത്തി. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ സ്‌റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി കാര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡാമുകളുടെ ശേഷിനെയ്യാര്‍, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ടിവന്നേക്കും.നെയ്യാര്‍, അരുവിക്കര, കല്ലട, ഇടുക്കി, മലങ്കര, കുണ്ടള, ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാര്‍, പോത്തുണ്ടി, കാരാപ്പുഴ എന്നീ ഡാമുകള്‍ തുറന്നുവിട്ടിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ദുരന്തനിവാരണ അതോറിട്ടിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha