യുഎഇ താപനില എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും കടുത്ത മൂടൽ മഞ്ഞ് ജാഗ്രതാ മുന്നറിയിപ്പ് പ്രവാസികൾ ഇത് കാണാതെ പോകരുത്

യുഎഇയില്‍ വരും ദിവസങ്ങളില്‍ കടുത്ത തണുപ്പ് അനുഭവപ്പെടുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. ജനുവരി രണ്ടാം പകുതിയില്‍ താപനിലയില്‍ കുത്തനെയുള്ള കുറവ് ഉണ്ടാകുമെന്നതിനാല്‍ യുഎഇയിലുടനീളം തണുത്ത കാലാവസ്ഥയായിരിക്കും. രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള താപനില ഏഴ് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാന്‍ സാധ്യതയുണ്ട്. ഇത് ഈ ശൈത്യകാലത്തെ ഏറ്റവും ശ്രദ്ധേയമായ തണുപ്പുകളില്‍ ഒന്നിനെ അടയാളപ്പെടുത്തും
വടക്ക് നിന്ന് വരുന്ന തണുത്ത വായുവിന്റെ സ്വാധീനത്തില്‍ രാജ്യത്തെ കാലാവസ്ഥയില്‍ ആഴ്ചയുടെ മധ്യത്തില്‍ മാറ്റം ആരംഭിക്കുമെന്ന് എന്‍സിഎമ്മിലെ കാലാവസ്ഥാ നിരീക്ഷകന്‍ ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു. ജനുവരി 15 മുതല്‍ വടക്ക്-പടിഞ്ഞാറന്‍ കാറ്റ് യുഎഇയെ ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് വടക്ക് നിന്ന് കൂടുതല്‍ തണുത്ത കാറ്റ് കൊണ്ടുവരും
തല്‍ഫലമായി, താപനില ക്രമേണ കുറയാന്‍ തുടങ്ങും. ഇത് രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ആരംഭിച്ച് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിക്കും. തണുപ്പ് ആദ്യം പടിഞ്ഞാറന്‍ മേഖലയിലായിരിക്കും അനുഭവപ്പെടുക, തുടര്‍ന്ന് മറ്റിടങ്ങളില്‍ തീവ്രമാകും. ജനുവരി 15 ന്, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ഏകദേശം 3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
തുടര്‍ന്ന് യുഎഇയുടെ മറ്റ് ഭാഗങ്ങളില്‍ ഏകദേശം 5 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയും. ജനുവരി 15, 16 തീയതികളിലെ രണ്ട് ദിവസങ്ങളില്‍, രാജ്യത്തുടനീളമുള്ള താപനില മൊത്തം 7 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാം. പര്‍വതപ്രദേശങ്ങളില്‍ താമസിക്കുന്നവരോ യാത്ര ചെയ്യുന്നവരോ ആയവര്‍ക്ക്, തണുപ്പ് കൂടുതല്‍ പ്രകടമാകും. അവിടെ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുമെന്ന് പ്രതീക്ഷിക്കുന്നു.
തീരപ്രദേശങ്ങളില്‍, സാധാരണയേക്കാള്‍ തണുപ്പാണെങ്കിലും, കാലാവസ്ഥ താരതമ്യേന മിതമായി തുടരും. തീരദേശ പ്രദേശങ്ങളില്‍, പകല്‍ താപനില 20-22 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. അതേസമയം ഉള്‍പ്രദേശങ്ങളില്‍ ഏകദേശം 22-24 ഡിഗ്രി സെല്‍ഷ്യസ് വരെ നേരിയ തോതില്‍ ചൂട് അനുഭവപ്പെടും. ഉള്‍നാടന്‍ പ്രദേശങ്ങളിലെ അതേ തണുപ്പ് തീരദേശ പ്രദേശങ്ങളില്‍ അനുഭവപ്പെടില്ല
അജ്മാന്റെ ചില ഭാഗങ്ങളും മറ്റ് ഉള്‍നാടന്‍ പ്രദേശങ്ങളും പോലുള്ള ഉള്‍നാടന്‍ മരുഭൂമി പ്രദേശങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകാന്‍ സാധ്യതയുണ്ട്, തീരദേശ മേഖലകളില്‍ ഇത് ഒരു കുറവായിരിക്കാന്‍ സാധ്യതയില്ല,' അഹമ്മദ് ഹബീബ് പറഞ്ഞു. താപനില കുറയുന്നതിനൊപ്പം, രാവിലെ ദൃശ്യപരതയിലെ മാറ്റങ്ങളും അനുഭവപ്പെടും. ചൊവ്വാഴ്ച പുലര്‍ച്ചെ മൂടല്‍മഞ്ഞ് രൂപപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു , ഇതോടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയും അബുദാബി പോലീസും അതീവ ജാഗ്രതാ നിർദേശം നൽകി
ഇന്ന് പുലർച്ചെ മിക്ക പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് കാരണം ദൃശ്യപരിധി കുറഞ്ഞ അവസ്ഥയാണ് ഉണ്ടായിരുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ റോഡുകളിലെ ദൃശ്യപരിധി കുറയുന്ന സാഹചര്യം കണക്കിലെടുത്ത് ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് വ്യക്തമാക്കി.
അബുദാബിയിൽ ഇന്നലെയും സമാനമായ കാലാവസ്ഥയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. ഇതോടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയും അബുദാബി പോലീസും അതീവ ജാഗ്രതാ നിർദേശം നൽകി. കൂടാതെ സുരക്ഷയെ മുൻനിർത്തി പ്രധാന റോഡുകളിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി തീരുമാനിച്ചു.
റോഡുകളിൽ ദൃശ്യപരത കുറയുന്നത് നിരന്തരം അപകടങ്ങൾക്ക് കാരണമാകുമെന്നും അതിനാൽ ആളുകൾ ശ്രദ്ധ പുലർത്തണമെന്നും വ്യക്തമാക്കി. കൂടാതെ അബുദാബിയിലെ പ്രധാന ഹൈവേകളിലുള്ള ഡിജിറ്റൽ ബോർഡുകളിലെ വേഗപരിധി കർശനമായി പാലിക്കാനും നിർദേശം നൽകി.
കൂടാതെ വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കുകയും വേണം. അതേസമയം റോഡുകൾ മാറുന്ന സമയത്തും മറ്റും വ്യക്തമായ സിഗ്നലുകൾ നൽകുകയും. അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കരുതെന്നും അറിയിച്ചു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച രാവിലെ 9 മണി വരെ പലയിടങ്ങളിലും കാഴ്ച പരിധി വളരെ കുറവായിരുന്നു.
അൽ ദഫ്ര മേഖലയിലെ അർജാൻ, അൽ ഹംറ, ഹബ്ഷാൻ, ലിവ, അസബ് തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തത്. കൂടാതെ ചിലയിടങ്ങളിൽ കാഴ്ച പരിധി 1000 മീറ്ററിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു. മൂടൽമഞ്ഞിനൊപ്പം തന്നെ രാജ്യത്തുടനീളം തണുപ്പും വർധിച്ചിട്ടുണ്ട്.
ദുബായ്, അബുദാബി തുടങ്ങിയ തീരദേശങ്ങളിൽ പകൽസമയത്തെ താപനില 23°C മുതൽ 25°C വരെയായിരിക്കുമെന്നും ഉൾനാടൻ പ്രദേശങ്ങളിൽ ഇത് 22°C മുതൽ 27°C വരെയാകാൻ സാധ്യതയുള്ളതായും അറിയിച്ചു. അതേസമയം പർവതപ്രദേശങ്ങളിൽ തണുപ്പ് ഇതിലും ശക്തമായിരിക്കുമെന്നാണ് അറിയിപ്പ്.
അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് വർധിക്കുന്നത് മൂടൽമഞ്ഞ് രൂപപ്പെടാൻ കാരണമാകും. അതിനാൽ ഉൾപ്രദേശങ്ങളിൽ 12 മുതൽ 19 ശതമാനം വരെയും പർവതപ്രദേശങ്ങളിൽ 55 മുതൽ 70 ശതമാനം വരെയുമാണ് ഈർപ്പം പ്രതീക്ഷിക്കുന്നത്. കൂടാതെ വരും ദിവസങ്ങളിലും പുലർച്ചെയും രാത്രിയും മൂടൽമഞ്ഞിന് സാധ്യതയുള്ളതിനാൽ യാത്രക്കാർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കണമെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha
























