പ്രവാസികൾ ശ്രദ്ധിക്കൂ ... വാട്ട്‌സ്ആപ്പ് കോൾ ചെയ്യരുത് ഫോൺ ഹാക്ക് ചെയ്യപ്പെടാം ..

യുഎഇയിലെ പ്രവാസികൾക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി എമിറേറ്റ്‌സ് എൻബിഡി. വോയ്‌സ് കോളിലൂടെ സ്മാർട്ട്‌ഫോണുകൾ ചോർത്താൻ കഴിയുന്ന സീറോ ഡേ എന്ന പുതിയ സൈബർ ആക്രമണം യുഎഇയിൽ വ്യാപകമായി കൊണ്ടിരിക്കുകയാണ് എന്നും അതിനാൽ എല്ലാവരും ജാഗ്രത നിർദേശം പാലിക്കണമെന്നും അറിയിച്ചു. ഫോൺ കോൾ എടുത്തില്ലെങ്കിൽ പോലും വിവരങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ പുലർത്തണമെന്നും അറിയിച്ചു.
കൂടാതെ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളെയും ബാങ്ക് ഇടപാടുകാരേയും ലക്‌ഷ്യം വെച്ച് കൊണ്ടാണ് ഈ ആക്രണമെന്നും വോയ്‌സ് കോളിലൂടെ മാത്രം സ്മാർട്ട്‌ഫോണുകൾ ചോർത്താൻ കഴിയുന്ന ഈ ആക്രമണത്തെ നിസ്സാരമായി കാണരുതെന്നും ബാങ്ക് അധികൃതർ മുന്നറിയിപ്പിൽ വ്യക്തമാക്കി.
സാധാരണ തട്ടിപ്പുകളിൽ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ഒടിപി പറഞ്ഞു കൊടുക്കുകയോ ചെയ്യുമ്പോഴാണ് പണം നഷ്ടപ്പെടുന്നത്.
എന്നാൽ ഈ പുതിയ രീതി എന്നത് അജ്ഞാത നമ്പറിൽ നിന്നുള്ള ഒരു വോയ്‌സ് കോൾ വഴി തന്നെ ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിലേക്ക് നേരിട്ട് തന്നെ പ്രവേശിക്കാൻ കഴിയും. അതിനാൽ ഈ തട്ടിപ്പിനെ ഗൗരവമായി എടുക്കണമെന്നും ഫോൺ വിളിക്കുമ്പോൾ നിങ്ങൾ അത് എടുത്തില്ലെങ്കിൽ പോലും ഹാക്കർമാർക്ക് ഫോണിലെ വിവരങ്ങൾ ചോർത്താൻ സാധിക്കുമെന്നും അറിയിച്ചു.
കൂടാതെ സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവുകൾ കമ്പനികൾ തിരിച്ചറിയുന്നതിന് മുൻപേ ഹാക്കർമാർ അത് കണ്ടുപിടിച്ച് ആക്രമണം നടത്തുന്നതിനെയാണ് 'സീറോ ഡേ' എന്ന് പറയുന്നത് അതിനാൽ ഇത്തരത്തിലുള്ള സൈബർ ആക്രമണം യുഎഇയിൽ വ്യപകമായി കൊണ്ടിരിക്കുകയാണ് നിലവിൽ.
ഇതുവഴി നിങ്ങളുടെ സ്വകാര്യ ഫോട്ടോകൾ, ചാറ്റുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ കൈക്കലാക്കാൻ തട്ടിപ്പുകാർക്ക് സാധിക്കും. അതിനാൽ നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ടും സംരക്ഷിക്കാൻ എമിറേറ്റ്‌സ് എൻബിഡി ചില നിർദേശങ്ങൾ കൂടെ നൽകിയിട്ടുണ്ട്.
നിലവിൽ പല പ്രവാസികളും നേരിടുന്ന പ്രശ്നം, വിദേശത്തുനിന്ന് വരുന്ന വാട്ട്‌സ്ആപ്പ് കോളുകൾ സ്കാമുകളാണെന്നുള്ളതാണ്; ഇത് ഒഴിവാക്കാൻ അപരിചിത കോളുകൾ എടുക്കാതിരിക്കുക, report and block ചെയ്യുക, കൂടാതെ രണ്ട്-ഘട്ട വെരിഫിക്കേഷൻ (two-factor authentication) ഉപയോഗിച്ച് അക്കൗണ്ട് സുരക്ഷിതമാക്കുക. വാട്ട്‌സ്ആപ്പിൽ ഗ്രൂപ്പ് കോളുകളും ഷെഡ്യൂൾഡ് കോളുകളും ഇപ്പോൾ സാധ്യമാണ്, ഇത് പ്രവാസികൾക്ക് കുടുംബവുമായി ബന്ധപ്പെടാൻ കൂടുതൽ സൗകര്യമൊരുക്കുന്നു.
വാട്ട്‌സ്ആപ്പും നിങ്ങളുടെ ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവും എപ്പോഴും ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നും ഇത്തരം സുരക്ഷാ കാര്യങ്ങൾ ചെയ്യുന്നത് വഴി അക്രമണങ്ങൾ തടയാനുള്ള സാധ്യത വർധിക്കുന്നതായും അറിയിച്ചു. വാട്ട്‌സ്ആപ്പിൽ ' ടു സ്റ്റെപ്പ് വേരിഫികേഷൻ' ഓൺ ചെയ്യണമെന്നും ഇത് വഴി അക്കൗണ്ടിന് കൂടുതൽ സുരക്ഷ ലഭിക്കുമെന്നും വ്യക്തമാക്കി.
മറ്റൊരു ശ്രദ്ധിക്കേണ്ട പ്രധാന കാര്യം പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള വാട്ട്‌സ്ആപ്പ് കോളുകൾ വന്നാൽ ഒരു കാരണവശാലും എടുക്കാൻ പാടില്ല. കൂടാതെ ഇത്തരം കോളുകൾ വരാതിരിക്കാനുള്ള കാര്യങ്ങൾ കൂടെ ചെയ്യേണ്ടതുണ്ട്. അതേസമയം പണമിടപാടുകൾക്കായി ബാങ്കിന്റെ ഔദ്യോഗിക ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കണമെന്നും അറിയിച്ചു.
വർഷങ്ങളായി സൗദി അറേബ്യയിൽ വാട്ട്‌സ്ആപ്പ് കോൾ നിരോധിച്ചിരുന്നു. എന്നാൽ, 2025 ഫെബ്രുവരിയിൽ ഈ നിരോധനം നീക്കിയതായി റിപ്പോർട്ടുകൾ വന്നു, ഇത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയത് .സൗദിയിലുള്ളവർക്ക് ഇപ്പോൾ വാട്ട്‌സ്ആപ്പ് വഴി ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും സൗജന്യമായി വോയ്‌സ്/വീഡിയോ കോളുകൾ ചെയ്യാൻ സാധിക്കും
ചെയ്യേണ്ട കാര്യങ്ങൾ:
അപരിചിത നമ്പറിൽ നിന്നുള്ള കോളുകൾ എടുക്കരുത്.
സമ്മാനങ്ങൾ, ലോട്ടിറി, ജോലി വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുത്.
സംശയമുള്ള നമ്പറുകൾ ബ്ലോക്ക് ചെയ്യുകയും report ചെയ്യുകയും ചെയ്യുക.
Two-Factor Authentication (രണ്ട്-ഘട്ട വെരിഫിക്കേഷൻ) ഓൺ ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കുക.
വാട്ട്‌സ്ആപ്പ് കോളുകൾ പ്രവാസികൾക്ക് സുപ്രധാനമായ ഒരു ആശയവിനിമയ മാർഗ്ഗമാണ്, എന്നാൽ സ്കാമുകളിൽ നിന്ന് ശ്രദ്ധിക്കുക, നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കുക, ഉപയോഗപ്രദമായ ഫീച്ചറുകൾ പ്രയോജനപ്പെടുത്തുക
.......................................................
https://www.facebook.com/Malayalivartha
























