കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാനിടിച്ച് സഹോദരിമാരടക്കം മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു

കൊല്ലം- തിരുമംഗലം ദേശീയപാതയില്‍ ഇന്നലെ രണ്ടു മണിയോടെ വാനിടിച്ചു സഹോദരിമാരടക്കം മൂന്നു പെണ്‍കുട്ടികള്‍ക്കു ദാരുണാന്ത്യം. ഉറുകുന്ന് നേതാജി ഓലിക്കല്‍ പുത്തന്‍വീട്ടില്‍ അലക്‌സ് (സന്തോഷ്) - സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി (14), ശ്രുതി (11), ടിസന്‍ ഭവനില്‍ കുഞ്ഞുമോന്‍- സുജ ദമ്പതികളുടെ മകള്‍ കെസിയ (17) എന്നിവരാണ് മരിച്ചത്.
അച്ഛന്‍ അലക്‌സ് ഉറുകുന്ന് സൊസൈറ്റി കവലയ്ക്കു സമീപം നടത്തുന്ന ചായക്കടയിലേക്കു പോയ ശാലിനിക്കും ശ്രുതിക്കും ഒപ്പം കൂട്ടുകാരി കെസിയയും ചേരുകയായിരുന്നു. റോഡരികിലൂടെ നടന്നു പോകവേ മൂവരെയും കേരളത്തില്‍ പച്ചക്കറി ഇറക്കി മടങ്ങുകയായിരുന്ന വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്നു വാന്‍ താഴ്ചയിലേക്കു മറിഞ്ഞു.
നാട്ടുകാര്‍ മൂവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ശ്രുതിയും കെസിയയും മരിച്ചു. ശാലിനിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശാലിനിയുടെയും ശ്രുതിയുടെയും പിതാവ് അലക്‌സ് തെന്മല ഗ്രാമപ്പഞ്ചായത്ത് നേതാജി വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കൂടിയാണ്.
തമിഴ്‌നാട്ടിലേക്കു പോകയായിരുന്ന വാന്‍ ഡ്രൈവര്‍ കന്യാകുമാരി ആളൂര്‍ കുലലാര്‍ തെരുവില്‍ വെങ്കിടേശ് സംഭവസ്ഥലത്തു നിന്ന് ഓടി തെന്മല പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ശാലിനി ഇടമണ്‍ വിഎച്ച്എസ്എസ് ഒന്‍പതാം ക്ലാസിലെയും ശ്രുതി ഒറ്റക്കല്‍ വെല്‍ഫെയര്‍ യുപിഎസ് ആറാം ക്ലാസിലെയും വിദ്യാര്‍ഥികളാണ്. ഒറ്റക്കല്‍ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് കെസിയ. ടിസനാണ് കെസിയയുടെ സഹോദരന്‍.
https://www.facebook.com/Malayalivartha
























