ബൈഡന്റെ സത്യപ്രതിജ്ഞ: നാലംഗ നടത്തിപ്പു സമിതിയില്‍ മലയാളി മജു വര്‍ഗീസും

ജനുവരി 20-ന് ജോ ബൈഡനും കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന്റെ നാലംഗ നടത്തിപ്പു സമിതിയില്‍ മലയാളി മജു വര്‍ഗീസും. ചടങ്ങിന്റെ സംഘാടനം നിര്‍വഹിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഇനാഗുറല്‍ കമ്മിറ്റിയുടെ (പിഐസി) എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് മജു (43).
ന്യൂയോര്‍ക്കിലാണ് മജു ജനിച്ചത്. തിരുവല്ല സ്വദേശി മാത്യു - സരോജ ദമ്പതികളാണ് മാതാപിതാക്കള്‍. 2000-ല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥി അല്‍ ഗോറിന്റെ പ്രചാരണ സംഘത്തിലുണ്ടായിരുന്നു.
വിവിധ തസ്തികകളില്‍ ബറാക് ഒബാമയോടൊപ്പം 6 വര്‍ഷം പ്രവര്‍ത്തിച്ചു. ബൈഡന്റെ പ്രചാരണ സംഘം ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി പ്രവര്‍ത്തിച്ചതിന്റെ അംഗീകാരം കൂടിയാണ് പുതിയ ചുമതല.
https://www.facebook.com/Malayalivartha