മലയോര മേഖലയായ ആലക്കോട്ട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ ആലക്കോട്ട് കാപ്പിമല സ്വദേശി വടക്കുംകരയില്‍ മനോജി(45)നെ മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
വീടിനു സമീപത്തെ തോട്ടത്തില്‍ വന്യമൃഗങ്ങളെ തുരത്താന്‍ പോയതായിരുന്നു കര്‍ഷകനായ മനോജ്. വെടിയൊച്ച കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മനോജിനെ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്ഥലത്തുനിന്നു നാടന്‍ തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. ആലക്കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അനധികൃതമായി തോക്ക് സൂക്ഷിച്ചതിനും കൈകാര്യം ചെയ്തതിനും ആയുധ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഭാര്യ: ബീന. മക്കള്‍: അള്‍ന, അലന്‍. സഹോദരങ്ങള്‍: അപ്പച്ചന്‍, കൂഞ്ഞൂഞ്ഞ്, ജോസ്, ബ്രിജിത്ത (അച്ചാമ്മ), ബേബി, ബാബു, ജെസി.
https://www.facebook.com/Malayalivartha