തലപുകഞ്ഞ് ഇഡി... തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും നല്ലപിള്ളയായി സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് ഇഡി കരുതിയെങ്കില്‍ തെറ്റി; ഈ സര്‍ക്കാരിന്റെ കാലത്ത് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി; രവീന്ദ്രന് ദീര്‍ഘകാല ആയുര്‍വേദ ചികിത്സ വിധിച്ച് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍

ഇന്ത്യയില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരും ആയര്‍വേദ ഡോക്ടര്‍മാരും തമ്മില്‍ പൊരിഞ്ഞ അടിയാണ്. ആയുര്‍വേദ ഡോക്ടര്‍മാരെ കൂടി ഓപ്പറേഷന്‍ പഠപ്പിക്കണമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നിലാണ് ഈ അടി. കേരളത്തിലെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരാണ് അടിക്ക് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ നമ്മുടെ എം ശിവശങ്കറിനേയും സിഎം രവീന്ദ്രനേയും ചികിത്സിച്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ അവര്‍ക്ക് വിധിച്ചത് ആയുര്‍വേദമാണ്. എന്തിന് മെഡിക്കല്‍ കോളേജില്‍ പോലും ആയുര്‍വേദത്തിനെതിരായി സമരം ചെയ്തതിന് പിന്നാലെയാണ് സിഎം രവീന്ദ്രനും ആയുര്‍വേദം വിധിച്ചത്.
ആയുര്‍വേദം നമുക്കറിയാം ചെറിയ നാള്‍കൊണ്ടൊന്നും ചികിത്സിക്കാനാകില്ല. ആര്‍ക്കാ ധൃതി. ഈ സര്‍ക്കാരിന്റെ കാലം തീരും വരെ സമയമുണ്ടല്ലോ. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനു സ്‌പോണ്ടിലൈറ്റിസ് രോഗമാണെന്നാണ് സൂചന. ഇതിന് ചികിത്സ തേടിയേ മതിയാകൂ. പക്ഷെ ദൂരെയിടങ്ങളിലേക്കുള്ള സ്ഥലംമാറ്റം, ജോലിഭാരം ഒഴിവാക്കല്‍, അനധികൃത ലീവ് സമ്പാദനം എന്നിവക്കെല്ലാം സര്‍ക്കാര്‍ ജീവനക്കാര്‍ കാലങ്ങളായി പ്രയോഗിച്ചുവരുന്നത് ഈ മാര്‍ഗമാണ് എന്നതാണ് ഇഡിയുടെ സംശയത്തിന് കാരണം.
സംസ്ഥാനത്തെ 60% ആളുകളിലും പ്രകടമായ ഒന്നാണ് സ്‌പോണ്ടിലൈറ്റിസ് എന്ന് വിദഗ്ധര്‍ പറയുന്നു. രോഗം എക്‌റേയിലൂടെ കണ്ടെത്താമെങ്കിലും പാര്‍ശ്വഫലങ്ങളായ തലകറക്കം, തലനീരിറക്കം എന്നിവയൊക്കെ രോഗി പറഞ്ഞേ ഡോക്ടര്‍ക്ക് അറിയാനൊക്കൂ. തലകറക്കം ഉണ്ടെന്ന് പറയുന്ന രവീന്ദ്രനെ സുഖപ്പെടാതെ ഇ.ഡിക്ക് ചോദ്യംചെയ്യാന്‍ കഴിയില്ല. ഇതിന് ആയുര്‍വേദമാണ് ഫലപ്രദമെന്നാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാരും പറയുന്നത്. അതോടെ തുടര്‍ ചികിത്സയ്ക്കായി രവീന്ദ്രന്‍ ആയൂര്‍വേദത്തെ ആശ്രയിക്കുമെന്നാണ് വിവരം. അങ്ങനെവന്നാല്‍ മാസങ്ങളോളം ചികിത്സ നിര്‍ദേശിച്ചേക്കാം. ഈ സര്‍ക്കാരിന്റെ കാലത്ത് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാനും ഇതിലൂടെയാകും.
രവീന്ദ്രന്‍ ഇങ്ങനെ ഉരുണ്ട് കളിക്കുമ്പോള്‍ ഇഡി അന്വേഷണം മറ്റു പ്രമുഖരിലേക്ക് തിരിഞ്ഞിരിക്കുകയാണ്. റിവേഴ്‌സ് ഹവാല സംബന്ധിച്ച സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിക്കാനിരിക്കെ ഭരണകേന്ദ്രങ്ങളില്‍ ആശങ്ക. മന്ത്രിമാര്‍, ബന്ധുക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം റിവേഴ്‌സ് ഹവാലയില്‍ പങ്കുണ്ടെന്നാണു സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തല്‍.
ഇതേത്തുടര്‍ന്നാണ് സ്വപ്‌നയെയും സരിത്തിനെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ഇ.ഡി, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ചില മന്ത്രിമാരുടെ സാമ്പത്തിക ഇടപാടുകള്‍, ഒരു മന്ത്രിയുടെ രണ്ടുമക്കളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ലൈഫ് കോഴകേസുമായി ബന്ധപ്പെട്ട് ഒറ്റൊരു മന്ത്രിയുടെ ഭാര്യാപിതാവിന്റെ ഇടപെടലുകള്‍, ഷാര്‍ജയില്‍ രാജ്യാന്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ഉന്നതന്‍ നടത്തിയ നീക്കം എന്നിവയാണ് സ്വപ്‌ന വെളിപ്പെടുത്തിയത്.
നൂറുകോടി രൂപയുടെ കള്ളപ്പണം റിവേഴ്‌സ് ഹവാലയായി യു.എ.ഇയിലേക്കു കടത്തിയെന്നാണു സൂചന. കള്ളപ്പണം, ബിനാമിപ്പണം, കോഴപ്പണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. യു.എ.ഇയില്‍നിന്നെത്തിച്ച കള്ളക്കടത്ത് സ്വര്‍ണം വിറ്റുകിട്ടിയ പണവും ഡോളറായി റിവേഴ്‌സ് ഹവാല വഴി തിരികെ അവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം. ദുബൈ ബുര്‍ജ് ഖലീഫയില്‍ സ്വപ്‌നയ്‌ക്കൊപ്പം ഉന്നതനെടുത്ത ചിത്രങ്ങള്‍ ഇ.ഡിക്ക് ലഭിച്ചു. ഭരണക്രമം പഠിക്കാനെന്ന പേരില്‍ കോണ്‍സുലേറ്റ് ചെലവില്‍ ഉന്നതരെ സ്വപ്‌നയും സംഘവും ദുബൈയില്‍ കൊണ്ടുപോയതിന്റെ വിവരവും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്.
അനധികൃത ഇടപാടുകള്‍ക്കെതിരായ കേന്ദ്ര നിയമങ്ങള്‍ കര്‍ശനമായതോടെയാണു ചില വന്‍കിടക്കാര്‍ റിവേഴ്‌സ് ഹവാലയില്‍ നിക്ഷേപമിറക്കാന്‍ തുടങ്ങിയത്. മുമ്പ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ അനധികൃത പണം നിക്ഷേപിച്ചിരുന്നവരുമാണ് പിന്നീട് ഇതിലേക്കു തിരിഞ്ഞത്. ഇങ്ങനെ വമ്പന്‍മാരെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം കടുപ്പിക്കുമ്പോഴാണ് രവീന്ദ്രന്‍ ആയുര്‍വേദ ചികിത്സയ്ക്ക് പിറകേ പോകുന്നത്.
"
https://www.facebook.com/Malayalivartha