ശബരിമലയില്‍ നാളെ മുതല്‍ പ്രതിദിനം 5000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്....

ശബരിമലയില്‍ നാളെ മുതല്‍ പ്രതിദിനം 5000 ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ 1000 ഭക്തര്‍ക്കും ശനി, ഞായര്‍ ദിനങ്ങളില്‍ 2000 ഭക്തര്‍ക്കുമാണ് പ്രവേശനം.
മകരവിളക്ക് സീസണില്‍ നിലയ്ക്കലിലെത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ആര്‍.ടി - പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കു മാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന് ഉന്നതാധികാരസമിതി നേരത്തെ തീരുമാനിച്ചിരുന്നു. 30ന് മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോള്‍ മുതല്‍ ഇതേര്‍പ്പെടുത്തണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പ്രതിദിനം 5000 ഭക്തര്‍ക്ക് പ്രവേശനം നല്‍കണമെന്ന നിര്‍ദ്ദേശം കൂടുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാന്‍ ഉന്നതാധികാര സമിതിക്ക് തടസമില്ലെന്നും ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha