എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് പപ്പ ഭക്ഷണം നല്‍കുമായിരുന്നു ; മരിക്കുന്നതിന് മുന്നേ ഞങ്ങളോട് പറഞ്ഞത് ഒരേയൊരു കാര്യം ; ചോറ് കഴിച്ച് കൊണ്ടിരുന്ന പപ്പയുടെ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞായിരുന്നു പോലീസ് അന്ന് വീട്ടിൽ എത്തിയത്; പോലീസുകാര്‍ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്; ഒരേയൊരു ആഗ്രഹം സാധിപ്പിച്ച് തരണമെന്ന അപേക്ഷയുമായി രാജന്റെ മക്കൾ

വളരെയധികം വേദന നൽകുന്ന സംഭവ വികാസങ്ങളായിരുന്നു കുടിയൊഴിപ്പിക്കല്‍ തടയാനാനെത്തിയ സമയം തിരുവനന്തപുരത്ത് സംഭവിച്ചത്. ആതമഹത്യ ശ്രമം തടയാൻ ശ്രമിക്കുന്നതിനിടെ തീ ആളി കത്തിയതും ഒടുവിൽ ഗൃഹനാഥൻ ഇന്ന് മരണപ്പെട്ടതുമെല്ലാം ഇനിയും വിശ്വസിക്കാനാകുന്നില്ല. ഒരു നാടിൻറെ വിങ്ങലായി മാറിയിരിക്കുകയാണ് അവരുടെ മക്കൾ.
പിതാവിന്റെ മരണത്തിനിടയാക്കിയ പോലീസുകാരനെതിരേയും അയല്‍വാസിയായ വസന്തക്കെതിരേയും തീരാ വേദനയുടെ നടുവിൽ നിന്നും പറയുകയാണ്.
ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍ ആവശ്യപ്പെടുകയുണ്ടായി . മാത്രമല്ല മറ്റൊരു കാര്യം കൂടെ അവർ ആവശ്യപ്പെടുകയുണ്ടായി.
തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയും ചെയ്തു ."പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്.
ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാന്‍, പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരുവഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ് . എന്നാലേ പപ്പയ്ക്ക മനശ്ശാന്തി കിട്ടൂ എന്ന് മകന്‍ രഞ്ജിത്ത് പറഞ്ഞു.
"പോലീസുകാര്‍ ലൈറ്ററ് തട്ടിയതുകൊണ്ടാണ് അപകടം സംഭവിച്ചത്. ചോറ് കഴിക്കുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ച് ഇറങ്ങെടാ എന്ന് പറഞ്ഞാണ് പപ്പയെ വിളിച്ചത്. എല്ലാ ദിവസവും വഴിയോരത്തുള്ള പാവപ്പെട്ടവര്‍ക്ക് പപ്പ ഭക്ഷണം നല്‍കുമായിരുന്നു".
അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണമെന്ന് പിതാവ് തങ്ങളോട് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നുവെന്നും മറ്റൊരു മകന്‍ രാഹുല്‍ പറഞ്ഞു. പൊള്ളലേറ്റ അമ്മ അമ്പിളിയുടെ സ്ഥിതിയും അതീവ ഗുരുതരമായി തുടരുകയാണ്.
കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ വെച്ച് തീകൊളുത്തിയ രാജൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. കുടിയൊഴിപ്പിക്കല്‍ തടയാനാണ് രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.
70%ത്തോളം പൊള്ളലേറ്റ രാജന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപമായിരുന്നു രാജന്‍
. ലക്ഷം വീട് കോളനിയിലെ പുറമ്പോക്ക് ഭൂമിയിലാണ് രാജനും കുടുംബവും താമസിക്കുന്നത്.മരിക്കാന്‍ വേണ്ടിയല്ല താന്‍ േെപട്രാളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. കോടതിയുത്തരവ് നടപ്പാക്കാനെത്തിയവരെ പിന്തിരിപ്പിക്കാനായിരുന്നു ആത്മഹത്യശ്രമം.
കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീപിടിച്ചുവെന്നാണ് രാജന്‍ പറഞ്ഞത്. എന്നാല്‍ അത് വലിയ ദുരന്തമായി കലാശിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര കോടതിയിലാണ് അയല്‍വാസിയായ വസന്തവുമായി രാജന് ഭൂമിസംബന്ധമായ തര്‍ക്കം നിലനിന്നിരുന്നത്. ഇവിടെ അടുത്തിടെ രാജന്‍ കെട്ടിയ താല്‍ക്കാലിക ഷെഡ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടു.
കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.എന്ത് ചെയ്യണമെന്നറായാതെ പോലീസുകാര്‍ തീയണയ്ക്കാന്‍ നോക്കി. എന്നാല്‍ പെട്രോളായതിനാല്‍ പെട്ടന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. രക്ഷപ്പെടുത്താന്‍ നോക്കിയവര്‍ക്ക് പൊള്ളലുമേറ്റു.
https://www.facebook.com/Malayalivartha