യുവ രാഷ്ട്രീയ നേതാക്കള്‍ പാതകള്‍ രൂപപ്പെടുത്തുകയും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്; തിരുവനന്തപുരം മേയര്‍ക്ക് അഭിനന്ദനവുമായി ഗൗതം അദാനി

തിരുവനന്തപുരം മേയര്‍ അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. ട്വിറ്ററിലൂടെയാണ് ആര്യ രാജേന്ദ്രനെ ഗൗതം അദാനി അദ്ദേഹം ആശംസകള്‍ അറിയിച്ചത്.'തിരുവനന്തപുരത്തിന്റെയും ഇന്ത്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ പാതകള്‍ രൂപപ്പെടുത്തുകയും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്. ഇതാണ് അവിശ്വസനീയമായ ഇന്ത്യ!'- അദാനി ട്വീറ്റ് ചെയ്തു.
ശശി തരൂര്‍ എം.പി., നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ സിനിമാ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ആര്യയ്ക്ക് ആശംസയറിയിച്ചു. 21കാരിയായ ആര്യ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചുമതല ഏല്‍ക്കുന്നതോടെ ആര്യ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബാലസംഘത്തിന്‌റെ സംസ്ഥാന പ്രസിഡന്റും എസ്‌എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.
https://www.facebook.com/Malayalivartha