Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്: വരുമാനം 9.8% വർദ്ധിച്ച് 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ); ഡോ. ഷംഷീർ വയലിൽ ചെയർമാനും സിഇഒയുമായ ബുർജീൽ ഹോൾഡിങ്സ് പ്രാദേശിക വിപണിക്കനുസൃതമായി നടത്തിയ ഇടപെടലുകളും മറ്റു തന്ത്രപ്രധാനമായ പ്രവർത്തനങ്ങളുമാണ് വളർച്ചക്ക് അടിത്തറ പാകിയത്...

11 FEBRUARY 2026 05:27 PM IST
മലയാളി വാര്‍ത്ത

മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ് മികച്ച വളർച്ച രേഖപ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 31ന് അവസാനിച്ച 12 മാസകാലയളവിലെ ഓഡിറ്റ് ചെയ്യാത്ത പ്രാഥമിക സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം പ്രതിവർഷം 9.8% വർദ്ധിച്ച് 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ). അതേസമയം, ആകെ രോഗി സന്ദർശന നിരക്ക് 8.4% വർദ്ധിച്ച് 7 മില്യൺ കവിഞ്ഞു. ഇബിഐടിഡിഎ (EBITDA) 19.9 % ഉയർന്ന് 1,089 മില്യൺ ദിർഹമായി (26.9 ബില്യൺ രൂപ). 2024 ലെ 18.1 ശതമാനത്തിൽ നിന്ന് മാർജിൻ 19.8 ശതമാനമായാണ് വളർന്നത്.

അറ്റാദായം 39.5% ഉയർന്ന് 503 മില്യൺ ദിർഹത്തിലെത്തി (12.4 ബില്യൺ രൂപ). അറ്റാദായ മാർജിൻ 9.1 ശതമാനമായി മെച്ചപ്പെട്ടു. 2025 നാലാം പാദത്തിൽ ശക്തമായ പ്രകടനത്തിലൂടെ അറ്റാദായം 159.9 ശതമാനമാണ് വളർന്നത്. ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് നിരക്ക് യഥാക്രമം 11.7 %, 8.3 % ആയി വർദ്ധിച്ചു. ഗ്രൂപ്പിന്റെ പ്രധാന ആസ്തികളായ ബുർജീൽ മെഡിക്കൽ സിറ്റി, മെഡിയോർ ഹോസ്പിറ്റൽ അബുദാബി, ബുർജീൽ ഹോസ്പിറ്റൽ അബുദാബി, ലൈഫ് കെയർ ഹോസ്പിറ്റൽ മുസഫ എന്നിവയിലൂടെ 89,700-ലധികം ശസ്ത്രക്രിയകൾ നടത്തി.

ഡോ. ഷംഷീർ വയലിൽ ചെയർമാനും സിഇഒയുമായ ബുർജീൽ ഹോൾഡിങ്സ് പ്രാദേശിക വിപണിക്കനുസൃതമായി നടത്തിയ ഇടപെടലുകളും, മേഖലക്ക് പുറത്ത് ഗ്രൂപ്പിന്റെ സാന്നിധ്യം വളർത്തുന്നതിനായി നടത്തിയ മറ്റു തന്ത്രപ്രധാനമായ പ്രവർത്തനങ്ങളുമാണ് വളർച്ചക്ക് അടിത്തറ പാകിയത്.



“ആരോഗ്യമേഖലയിലെ നേതൃത്വം, സംയോജിത പരിചരണ ശൃഖല എന്നിവയിൽ ബുർജീൽ നടത്തിയ നിക്ഷേപവും, സങ്കീർണ്ണ പരിചരണത്തിന് വൻതോതിലുണ്ടായ ആവശ്യവും, രാജ്യത്തിന്റെ ആരോഗ്യസംരക്ഷണ മുൻഗണനകളോട് ചേർന്ന് നിന്ന് പ്രവർത്തിച്ചതും വളർച്ചക്ക് സഹായകരമായി. ബുർജീലിന്റെ വിപണികളിലുടനീളം ഉയർന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളും ഓഹരിയുടമകൾക്ക് സുസ്ഥിരമായ ദീർഘകാല മൂല്യവും നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും ഡോ. ഷംഷീർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (9 minutes ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (52 minutes ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (55 minutes ago)

പുതിയ ടെണ്ടർ വിളിച്ചു  (1 hour ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (1 hour ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (1 hour ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (2 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (2 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (2 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (2 hours ago)

ടെക്നോപാര്‍ക്കില്‍ 'പ്രതിധ്വനി' മെഡിക്കല്‍ ക്യാമ്പ് നാളെ ...  (2 hours ago)

ഇന്ത്യൻ ബാങ്ക് പുതിയ ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു  (2 hours ago)

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രധാന പദ്ധതികളുടെ നടത്തിപ്പ് വേഗത്തിലാക്കാനുള്ള റൗണ്ട് ടേബിള്‍ സമ്മേളനങ്ങള്‍ക്ക് നാളെ തുടക്കം: മൂന്ന് ദിവസത്തെ 'റീഇമാജിനിംഗ് കേരളം' സമ്മേളനം മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടന  (2 hours ago)

തിരുവനന്തപുരം ചാന്നാങ്കരയിൽ അമ്മൂമ്മയെ വെട്ടിക്കൊലപ്പെടുത്തി ചെറുമകൻ; പ്രതി കസ്റ്റഡിയിൽ...  (2 hours ago)

ഭാവി ബിസിനസിനായി റിയാസ് 20 കോടി വാങ്ങിയെന്ന് ഷോൺ ജോർജ്; പിണറായിയും, മകളും നിയമനടപടി നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്...  (2 hours ago)

Malayali Vartha Recommends