നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേ; സ്ത്രീയെന്ന പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തത്; പുരുഷനായിരുന്നെങ്കില്‍ അറസ്റ്റ് ചെയ്‌തേനെ': ദീപയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

രാഹുല്‍ മാങ്കൂട്ടത്തിലില്‍ കേസിലെ ആദ്യത്തെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ദീപ പ്രയോഗിച്ച വാക്കുകള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റു ചെയ്‌തേനെ. നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേയെന്നും കോടതി ചോദിച്ചു. ദീപയുടെ ഹര്‍ജി തള്ളിയ കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലില്‍ കേസിലെ ആദ്യത്തെ അതിജീവിതയെ അപമാനിച്ചതിനാണ് പൊലീസ് ദീപയ്‌ക്കെതിരെ കേസെടുത്തത്. കേസ് പരിഗണിച്ചപ്പോള്‍, അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ, അതിജീവിതയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ദീപ ജോസഫ് കോടതിയെ അറിയിച്ചു.
അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും വാദിച്ചു. ഭര്‍ത്താവ് പറഞ്ഞെങ്കിലും സമൂഹമാധ്യമത്തില്‍ അതെല്ലാം എഴുതുന്നത് ശരിയായ രീതിയാണോ എന്ന് കോടതി ചോദിച്ചു. പുരുഷനായിരുന്നെങ്കില്‍ അറസ്റ്റിനു നിര്‍ദേശം നല്‍കുമായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തതെന്നും കോടതി പറഞ്ഞു. തുടര്‍ന്ന്, ഹര്‍ജി കോടതി തള്ളി.
https://www.facebook.com/Malayalivartha























