Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്


ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

പാശ്ചാത്യമാകാന്‍ കൊതിക്കുന്ന ഇന്ത്യ നിരാശപ്പെടുത്തുന്നു- മരീന അബ്രമോവിച്ച്

11 FEBRUARY 2026 05:35 PM IST
മലയാളി വാര്‍ത്ത

സ്വന്തം പൈതൃകവും സംസ്കൃതിയും മറന്ന് പാശ്ചാത്യമൂല്യങ്ങള്‍ക്ക് പിന്നാലെ പോകുന്ന ഇന്ത്യ തന്നെ പ്രചോദിപ്പിക്കുന്നില്ലെന്ന് ലോകപ്രശസ്ത പെര്‍ഫോര്‍മിംഗ് ആര്‍ട്ടിസ്റ്റ് മരീന അബ്രമോവിച്ച് പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയിലെ തന്റെ കലാപ്രതിഷ്ഠകളെക്കുറിച്ച് പ്രഭാഷണം നടത്താനായി കൊച്ചിയിലെത്തിയ അവര്‍ മാധ്യമങ്ങളോട് സംസാരിക്കുകായിയിരുന്നു. 1979 ലെ ഇന്ത്യാ സന്ദര്‍ശനത്തില്‍ ബോധഗയ സന്ദര്‍ശിച്ചതിലൂടെയാണ് ജീവിതത്തില്‍ എന്തു ചെയ്യണമെന്ന ചിന്ത തനിക്കുണ്ടായതെന്ന് അവര്‍ പറഞ്ഞു. ഇന്നത്തെ ഇന്ത്യ എങ്ങിനെയാണ് പ്രചോദിപ്പിക്കുന്നതെന്ന ചോദ്യത്തിന് അവരുടെ ഉത്തരം ബിഗ് നോ എന്നായിരുന്നു. അന്ധമായി പാശ്ചാത്യസംസ്ക്കാരത്തിലേക്ക് പോകാനാണ് ഇന്നത്തെ ഇന്ത്യ ശ്രമിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സിനിമ, സാഹിത്യം, സംഗീതം എന്നിവയിലെല്ലാം സ്വന്തം രാജ്യത്തുള്ള നിധി കാണാതെ വിദേശത്തേക്ക് കാഴ്ചപായിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സംസ്കൃതമെന്ന ഭാഷയും അതിലെ അമൂല്യമായ അറിവുകളും ഉപയോഗപ്പെടുത്താന്‍ ഇന്നത്തെ തലമുറ ശ്രമിക്കണം. ഭൂലോകത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് അവര്‍ പറഞ്ഞു.

പ്രകടനകലയെന്നത് വര്‍ത്തമാനകാലത്തിന്റെ അവതരണമാണ്. പൊതുജനസമക്ഷത്തില്‍ പ്രകടനകല നടത്തുമ്പോള്‍ നൂറ് ശതമാനവും അതിന് നല്‍കാന്‍ ശ്രമിക്കണം. ബിനാലെ വേദിയായ ഐലന്‍ഡ് വെയര്‍ഹൗസിലെ വാട്ടര്‍ഫാള്‍ എന്ന കലാപ്രതിഷ്ഠ അഞ്ച് വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് അവര്‍ പറഞ്ഞു. ബുദ്ധമതത്തിന്റെ തത്വങ്ങള്‍ അന്വേഷിച്ച് തിബറ്റിലെത്തിയപ്പോളാണ് തനിക്ക് ഈ കലാസൃഷ്ടിയുടെ പ്രചോദനം ഉണ്ടായതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ബുദ്ധ സൂക്തങ്ങള്‍ മലവെള്ളപ്പാച്ചില്‍ പോലെയാണ് തനിക്ക് തോന്നിയത്. അതില്‍ നിന്നാണ് വാട്ടര്‍ഫാള്‍ എന്ന കലാസൃഷ്ടി രൂപപ്പെട്ടത്. കൂറ്റന്‍ സ്ക്രീനിമുന്നിലിരുന്നാല്‍ കേള്‍ക്കുന്ന സൂക്തങ്ങള്‍ വെള്ളച്ചാട്ടത്തിലെത്തിയതു പോലെ തോന്നും. അത് ദിവ്യമായ അനുഭൂതിയാണെന്നും മറീന ചൂണ്ടിക്കാട്ടി. പ്രകടനകലാകാരന്‍ പരിചിതമല്ലാത്ത പ്രതലത്തില്‍ നടക്കുന്ന കുട്ടിയെപ്പോലെയാണ്. മനസ്സുും ആത്മാവും എവിടെയാണെന്ന് അറിയുന്നതിനു വേണ്ടിയുള്ള യാത്രയാണ് കലയെന്നും അവര്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹൃവും യൂഗോസ്ലാവിയന്‍ പ്രസിഡന്റ് ജോസഫ് ബ്രൂസ് ടിറ്റോയും തമ്മിലുള്ള സൗഹൃദത്തില്‍ നിന്ന് കുട്ടിക്കാലത്ത് തന്നെ ഇന്ത്യയെക്കുറിച്ച് മനസിലാക്കിത്തുടങ്ങിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പെയിന്റിംഗിലാണ് ആദ്യം സൃഷ്ടികള്‍ ആവിഷ്കരിച്ച് തുടങ്ങിയത്. സ്വപ്നത്തില്‍ കണ്ട ദൃശ്യങ്ങളാണ് പകര്‍ത്തിയിരുന്നത്. പിന്നീട് മേഘങ്ങളില്ലാത്ത ആകാശത്ത് കൂടി തലങ്ങും വിലങ്ങും പറന്ന പോര്‍വിമാനങ്ങളുടെ കാഴ്ചയാണ് തന്നെ വേറിട്ട് ചിന്തിപ്പിച്ചതെന്നും അവര്‍ പറഞ്ഞു. ജീവിതത്തിന്റെ നശ്വരതയില്‍ നിന്നാണ് പ്രകടനകലയിലേക്കെത്തിയതെന്നും അവര്‍ പറഞ്ഞു.

തന്റെ പ്രകടനകലയിലെ നഗ്നത ഒരിക്കലും അശ്ലീലമല്ലെന്ന് അവര്‍ പറഞ്ഞു. പ്ലാനറ്റിലെ അമ്മയാണ് ഇന്ത്യ. അഞ്ച് വര്‍ഷം കൊണ്ടാണ് വാട്ടര്‍ഫാള്‍ നിര്‍മ്മിച്ചത്. കല, സാഹിത്യം, അശ്ലീലം എന്നിവയ്ക്കിടയില്‍ നേര്‍ത്ത രേഖ മാത്രമാണുള്ളതെന്നും അവര്‍ പറഞ്ഞു.

കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റര്‍ നിഖില്‍ ചോപ്ര മറീനയെ സദസ്സിന് പരിചയപ്പെടുത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഗോൾഡ് ആര്‍ട്ടിസ്റ്റ് പേട്രണ്‍ മേഹ പട്ടേലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കം...  (11 minutes ago)

നടൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു... ഖബറടക്കം ഇന്ന് സ്വദേശമായ തിരുവനന്തപുരത്ത്  (23 minutes ago)

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്  (29 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് നടന്ന പ്രതിഷേധം..... രാഹുൽഗാന്ധിക്കും, പ്രിയങ്കഗാന്ധിക്കും നേരെ നടന്ന പൊലീസ് കൈയേറ്റത്തിൽ പ്രതിഷേധിച്ച് പ്രതിഷേധിക്കാനൊരുങ്ങി കോൺ​ഗ്രസ്....  (46 minutes ago)

ശബരിമല സ്വർണക്കൊള്ള കേസ്.... അഴിമതി തടയൽ നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയതിനാൽ കുറ്റപത്രം സമർപ്പിക്കും മുമ്പ് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി വേണമെന്ന് ഹൈക്കോടതിയെ അറിയിച്ച് എസ്.ഐ.ടി  (59 minutes ago)

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (6 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (6 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (6 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (6 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (7 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (7 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (8 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (8 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (9 hours ago)

Malayali Vartha Recommends