എന്‍.ഐ.എ സംഘം സെക്രട്ടറിയേറ്റില്‍; സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുന്നു; സംഘത്തില്‍ രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ധനും; പരിശോധിക്കുന്നത് കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഘം സെക്രട്ടേറിയറ്റിലെത്തിയത്. സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് രണ്ട് അന്വേഷണ ഉദ്യോഗസ്ഥരും ഒരു സാങ്കേതിക വിദഗ്ധനും ആണ് സെക്രട്ടേറിയറ്റിലെത്തിയത്.
നേരത്തേയും സി.സി. ടി.വി. ദൃശ്യങ്ങള്‍ തേടി എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തിയിരുന്നു. സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള ദൃശ്യങ്ങള്‍ വേണമെന്ന് നേരത്തെ എന്‍.ഐ.എ. പൊതുഭരണവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് പകര്‍ത്തി നല്‍കുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് സര്‍ക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്.
സ്വര്‍ണക്കടത്തുകേസിലെ പ്രധാന പ്രതികളായ സ്വപ്‌നയും സരിത്തും സന്ദീപും സെക്രട്ടറിയേറ്റില്‍ പലതവണ എത്തിയിരുന്നോ എന്നും ആരൊക്കെയായി ബന്ധപ്പെട്ടിരുന്നുവെന്നും പരിശോധിക്കാനാണ് എന്‍ ഐ എ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. ഇവര്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ ടി. സെക്രട്ടറി ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയോയെന്നും പരിശോധിക്കും.
സെക്രട്ടറിയേറ്റില്‍ 83 ക്യാമറകളാണ് ഉളളത്. ദര്‍ബാര്‍ഹാളിനു പിറകിലാണ് ഇവയുടെ കണ്‍ട്രോള്‍ റൂം. ചീഫ് സെക്യൂരിറ്റി ഓഫീസറായ ഡിവൈ.എസ്.പി. പദവിയിലുള്ള ഉദ്യോഗസ്ഥനാണ് കണ്‍ട്രോള്‍ റൂമിന്റെ ചുമതല. ഒരുവര്‍ഷം വരെയുള്ള ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാന്‍ ഇപ്പോള്‍ സംവിധാനമുണ്ട്.
https://www.facebook.com/Malayalivartha