തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍; രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രത്തിൽ ഇടം നേടി ആര്യ, ആശംസകൾ അർപ്പിച്ച് കെ.കെ ശൈലജ ടീച്ചർ

തിരുവനന്തപുരം കോര്‍പ്പറേഷനെ ഇനി ആര്യ രാജേന്ദ്രന്‍ നയിക്കും. കോര്‍പ്പറേഷന്‍ മേയറായി ആര്യ രാജേന്ദ്രനെ ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ തിരഞ്ഞെടുത്തു.ആര്യ രാജേന്ദ്രന് ആശംസ അറിയിച്ച് നിരവധിപേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍ നേരുകയാണ് ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചർ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് ആര്യ. വനിത ശിശു വികസന വകുപ്പ് മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ സ്ത്രീകള്‍ക്ക് അഭിമാനമാണ് ഈയൊരു തീരുമാനം. തലസ്ഥാനത്തെ ഏറ്റവും മികച്ച മേയറായി മാറാന്‍ ആര്യക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
https://www.facebook.com/Malayalivartha