ലുലു മാളിൽ യുവതിക്ക് നേരെ യുവാവിന്റെ ലീലാ വിലാസം ക്രിസ്മസ് ദിനത്തിൽ അരങ്ങേറിയ പേക്കൂത്ത് .. ഒടുവിൽ വമ്പൻ ട്വിസ്റ്റ്

ക്രിസ്മസ് ദിനത്തിൽ നഗരത്തിലെ ഷോപ്പിങ് മാളിൽ യുവതിക്ക് നേരേ നഗ്നപ്രദർശനം നടത്തിയെന്ന് പരാതി. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് നഗ്നനാപ്രദര്‍ശനമുണ്ടായെന്ന് പരാതിയുമായി രംഗത്തെത്തിയത്. മാളിലെ രണ്ടാം നിലയില്‍ വച്ച് യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തു. യുവാവിനെ തിരിച്ചറിയാന്‍ നടപടികള്‍ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.
ഡിസംബർ 25-ന് മാളിലെത്തിയപ്പോഴാണ് യുവതിക്ക് നേരേ യുവാവ് നഗ്നതാപ്രദർശനം നടത്തിയത്. പിറ്റേദിവസം തന്നെ യുവതി കളമശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. തിരക്കേറിയ സമയത്താണ് മാളിൽവെച്ച് ഇത്തരമൊരു ദുരനുഭവമുണ്ടായതെന്നും പരാതിയിൽ പറയുന്നുണ്ട്.
സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും മാളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. അതേസമയം, മാസ്ക് ധരിച്ചിട്ടുള്ളതിനാൽ പ്രതിയെ തിരിച്ചറിയലും പോലീസിന് വെല്ലുവിളിയാണ്. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് എത്രയുംവേഗം പ്രതിയെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ആഴ്ചകള്‍ക്ക് മുന്‍പ് ലുലുമാളില്‍ വച്ച് പ്രമുഖ യുവനടിക്ക് നേരെയും അപമാനശ്രമമുണ്ടായിരുന്നു. നടി ഇൻസ്റ്റഗ്രാമിൽ ദുരനുഭവം വെളിപ്പെടുത്തിയതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്താൻ മണിക്കൂറുകളെടുത്തു. ഒടുവിൽ കീഴടങ്ങാൻ വരുന്നതിനിടെയാണ് പോലീസിന് പ്രതികളെ പിടികൂടുകയായിരുന്നു
സംഭവത്തില്‍ പെരുന്തല്‍മണ്ണ സ്വദേശികളായ ഇര്‍ഷാദ്, ആദില്‍ എന്നിവരെ അറസ്റ്റ് ചെയ്തു . അറിഞ്ഞു കൊണ്ട് നടിയേയോ അവരുടെ കുടുംബത്തേയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അറിഞ്ഞു കൊണ്ട് അങ്ങനെ ചെയ്തിട്ടില്ലെന്നും എന്തെങ്കിലും തരത്തിൽ തങ്ങളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും യുവാക്കൾ പറഞ്ഞിരുന്നു
മനപൂര്‍വ്വം നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും യുവാക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് തനിക്ക് പരാതിയില്ലെന്നും അവര്‍ക്ക് മാപ്പ് നല്‍കുന്നെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ തുടര്‍നടപടികളുമായി പൊലീസ് മുന്നോട്ട് പോവുകയായിരുന്നു.
"
https://www.facebook.com/Malayalivartha