ഇക്കാര്യങ്ങള്‍ ഇവിടെ ചോദിക്കേണ്ടത് അല്ലെന്ന് മുഖ്യമന്ത്രി!; മലപ്പുറത്തെ കേരള പര്യടന പരിപാടിയില്‍ കല്ലുകടി; പരിപാടിയിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതിനിധി

മലപ്പുറത്തെ കേരള പര്യടന പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതിനിധി. സഭ തര്‍ക്കത്തിലും സംവരണ വിഷയത്തിലുമുള്ള ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി ലഭിച്ചില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനം സെക്രട്ടറി ഫാ.തോമസ് കുര്യന്‍ താഴയില്‍ പറഞ്ഞു. യാക്കോബായ - ഓര്‍ത്തഡോക്സ് വിഭാഗങ്ങളുടെ പള്ളി തര്‍ക്കം, ജാതി - മത ഭേദമില്ലാതെ എല്ലാവര്‍ക്കും സാമ്ബത്തിക അടിസ്ഥാനത്തില്‍ സംവരണം. ഫാദര്‍ തോമസ് കുര്യന്‍ താഴയില്‍ ഈ രണ്ട് കര്യങ്ങള്‍ അടിസ്ഥാനമാക്കി ആണ് ചോദ്യം ഉന്നയിച്ചത്.
ഇക്കാര്യങ്ങള്‍ ഇവിടെ ചോദിക്കേണ്ടത് അല്ലെന്ന് പറഞ്ഞ് ആണ് മുഖ്യമന്ത്രി മറുപടി പറഞ്ഞ് തുടങ്ങിയത്. പള്ളി തര്‍ക്കത്തില്‍ പരിഹാരത്തിനായി കഴിയുന്ന കാര്യങ്ങള്‍ എല്ലാം സര്‍ക്കാര്‍ ചെയ്തു എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സംവരണ വിഷയത്തില്‍ സഭ പോലും ഉന്നയിക്കാത്ത കാര്യം ആണ് വൈദികന്‍ ആവശ്യപ്പെടുന്നത് എന്നും ഇത് സംഘപരിവാര്‍ കാലങ്ങള്‍ ആയി ഉന്നയിക്കുന്ന ആവശ്യം ആണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മുഖ്യമന്ത്രി പറയുന്നതിനിടെ വീണ്ടും വിശദീകരിക്കാന്‍ ശ്രമിച്ച വൈദികന് രൂക്ഷമായ ശൈലിയില്‍ ആണ് പിണറായി മറുപടി നല്‍കിയത്. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഫാ.തോമസ് കുര്യന്‍ താഴയില്‍ ആദ്യം മുഖ്യമന്ത്രി അപമാനിച്ചു എന്ന് പറഞ്ഞെങ്കിലും പിന്നീട് നിലപാട് മയപ്പെടുത്തി.
'രണ്ട് കാര്യങ്ങളാണ് ഞാന്‍ സംവാദത്തില്‍ മുഖ്യമന്ത്രിയോട് പറഞ്ഞത്. ഒന്ന് സംവരണത്തെ പറ്റിയും മറ്റൊന്ന് പള്ളി പ്രശ്നവും. ഇതില്‍ രണ്ടിലും അദ്ദേഹം നല്‍കിയ മറുപടി വ്യക്തിപരമായി വിഷമിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശൈലി അങ്ങനെ ആയതു കൊണ്ടാകാം. മുഖ്യമന്ത്രിയോട് എനിക്ക് ബഹുമാനം ആണ്. വികസന കാര്യങ്ങളിലും മറ്റും അദ്ദേഹം കൈക്കൊള്ളുന്ന നിലപാട് അംഗീകരിക്കുന്നു. പക്ഷേ, ഞാന്‍ ഒരു സഭയില്‍ വച്ച് ചോദിച്ച കാര്യങ്ങളോട് അദ്ദേഹം പറഞ്ഞ മറുപടി ഏറെ വേദനിപ്പിക്കുന്നു.' അപമാനിച്ചു എന്ന് തോന്നിയോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ പറയുന്നില്ല എന്ന് ആയിരുന്നു മറുപടി. നേരത്തെ യോഗത്തിന് ശേഷം ഹാളിനു പുറത്ത് വച്ച് ഫാദര്‍ തോമസ് കുര്യന്‍ താഴയില്‍ പ്രതിഷേധം അറിയിച്ചതോടെ സംഘാടകര് അദ്ദേഹത്തെ നയപൂര്‍വം ശാന്തനാക്കി പുറത്തേക്ക് കൊണ്ടുപോകുക ആയിരുന്നു.
https://www.facebook.com/Malayalivartha