'ഓപറേഷന്‍ പി ഹണ്ട്'... കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ഓപറേഷന്‍ പി ഹണ്ട്' എന്ന പേരില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മേപ്പാടം പാറക്കല്‍ പീടികയില്‍ ആഷിഖ് (30) ആണ് അറസ്റ്റിലായത്. പഴയന്നൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടികളുടെ നഗ്‌നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വെബ്‌സൈറ്റുകളിലും പ്രചരിപ്പിക്കുന്നവരെ പിടികൂടാനാണ് 'ഓപറേഷന്‍ പി ഹണ്ട്' എന്ന പേരില്‍ പരിശോധന നടത്തിയത്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത 41 പേരാണ് ഇന്ന് അറസ്റ്റിലായത്. 69 സ്ഥലങ്ങളിലാണു റെയ്ഡ് നടത്തിയത്. 339 കേസുകള്‍ പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരു ഡോക്ടറും ഐടി വിദഗ്ധനും പോലീസ് ട്രെയിനിയും ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha