സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎ പകര്‍ത്തി തുടങ്ങി

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്ന സിസിടിവി ദൃശ്യങ്ങള്‍ സെക്രട്ടറിയേറ്റില്‍ നിന്നും എന്‍ഐഎ പകര്‍ത്തി തുടങ്ങി. സെക്രട്ടറിയേറ്റിലെ 14 ക്യാമറകളിലെ ദൃശ്യങ്ങളാണ് സിഡാക്കിന്റെ സഹായത്തോടെ എന്‍ഐഎ പകര്‍ത്തിയിരിക്കുന്നത്. നയതന്ത്ര ബാഗുവഴിയുള്ള സ്വര്‍ണം പിടികൂടുന്നതിന് ഒരു വര്‍ഷം മുമ്പുള്ള ദൃശ്യങ്ങളാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് എന്‍ഐഎ സംഘം സെക്രട്ടറിയേറ്റിലെ സിസിടിവി ക്യാമറകള്‍ നേരത്തെ പരിശോധിച്ചിരുന്നതാണ്.
https://www.facebook.com/Malayalivartha