നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികള്‍ മരണത്തിനു കീഴടങ്ങി... ഇരുവരും യാത്രയായതോടെ അനാഥരായി രണ്ടു കുട്ടികള്‍

നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികളില്‍ ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. നെയ്യാറ്റിന്‍കര പൊങ്ങില്‍ സ്വദേശികളായ രാജന്‍ അമ്പിളി ദമ്പതികളാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രാജന്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. വൈകിട്ടോടെ അമ്പിളിയും മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജനും ഭാര്യ അമ്പിളിയും തര്‍ക്കഭൂമിയിലെ ഒഴിപ്പിക്കല്‍ നടപടിയെത്തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിക്കുന്നത്. എന്നാല്‍ സ്ഥലം ഒഴിപ്പിക്കാന്‍ വന്ന പോലീസ് അനാസ്ഥയാണ് ഗൃഹനാഥന്റെ മരണത്തിനു കാരണമെന്നാണ് കുംടുംബം ആരോപിക്കുന്നത്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും മരിക്കുന്നതിനു മുന്‍പി മൊഴി നല്‍കിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തന രഹിതമായതോടെയാണ് രാജന്‍ മരിക്കുന്നത്.
രാജന് അയല്‍വാസിയുമായി ഭൂമിത്തര്‍ക്കം നിലനിന്നിരുന്നു. മൂന്നു സെന്റില്‍ രാജന്‍ സ്ഥാപിച്ച താല്‍ക്കാലിക ഷെഡ്ഡിനെ മുന്‍നിര്‍ത്തിയാണ് തര്‍ക്കം ആരംഭിക്കുന്നത്. തര്‍ക്കത്തില്‍ അയല്‍വാസിയായ വസന്ത മുന്‍സിഫ് കോടതിയെ സമീപിക്കുകയും ആറുമാസം മുന്‍പ് രാജനെതിരെ കോടതി വിധി പുറപ്പെടുവുക്കുകയും ചെയ്തിരുന്നു.
കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥര്‍ ഷെഡ് പൊളിക്കാന്‍ എത്തിയപ്പോഴാണ് രാജനും അമ്പിളിയും ആത്മഹത്യക്കു ശ്രമിച്ചത്. നടപടിയില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കാനാണ് രാജന്‍ ദേഹത്തു മണ്ണെണ്ണയൊഴിച്ച് അമ്പിളിയേയും കെട്ടിപ്പിടിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്. എന്നാല്‍ രാജന്റെ കയ്യിലുണ്ടായിരുന്ന ലൈറ്റര്‍ പോലീസ് തട്ടിപ്പറിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ തീ പടര്‍ന്നത്. എന്നാല്‍ സ്റ്റേ അപേക്ഷ പരിഗണിക്കും മുന്‍പ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നെന്നും ഒഴിഞ്ഞു പോകാന്‍ പോലീസ് സമയം അനുവദിച്ചിരുന്നില്ലെന്നുമാണ് രാജന്റെ കുടുംബം പറയുന്നത്.
"
https://www.facebook.com/Malayalivartha