എന്നാലേ പപ്പയ്ക്ക് മന:ശാന്തി കിട്ടൂ... കിടന്നുറങ്ങിയ ആറടി മണ്ണ് പോകാതിരിക്കാനുള്ള ചെറുത്ത് നില്‍പ്പിനിടയില്‍ അച്ഛനും അമ്മയും യാത്രയായതോടെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാനല്ലാതെ ആ രണ്ട് ആണ്‍കുട്ടികള്‍ക്ക് കഴിയുന്നില്ല; രാജനും അമ്പിളിയും യാത്രയായപ്പോള്‍ ഇനിയെന്തെന്ന ചോദ്യം ബാക്കി

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടി തടയാനായുള്ള ആത്മഹത്യാഭീഷണിക്കിടെ തീപൊള്ളലേറ്റ പൊങ്ങയില്‍ സ്വദേശി രാജന് പിന്നാലെ ഭാര്യ അമ്പിളിയും മരിച്ചതോടെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയാണ് രണ്ട് ആണ്‍മക്കള്‍. ഒഴിപ്പിക്കലിനെതിരെ നല്‍കിയ സ്‌റ്റേ അപേക്ഷ പരിഗണിക്കാനുള്ള സാവകാശം നല്‍കാത്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് രാജന്റെ മകന്‍ രാഹുല്‍ രാജ് ആരോപിച്ചു.
ആത്മഹത്യയായിരുന്നില്ല, കോടതിവിധിയിലെ തുടര്‍ന്ന് ഒഴിപ്പിക്കാനെത്തിയപ്പോള്‍ ആത്മഹത്യാഭീഷണി മുഴക്കുക മാത്രമായിരുന്നു രാജന്റെ ലക്ഷ്യം. പക്ഷെ കയ്യിലിരുന്ന ലാംപിലെ തീ, തലവഴി ഒഴിച്ച പെട്രോളിലേക്ക് പടര്‍ന്ന് ജീവനെടുത്തു. ഭാര്യക്കും ഗുരുതരമായി പൊള്ളലേറ്റു. പുലര്‍ച്ചെ മരിച്ച രാജന്റെ മൃതദേഹം ആ ഭൂമിയില്‍ തന്നെ മക്കള്‍ സംസ്‌ക്കരിക്കുന്നിടെയാണ് അമ്മയുടെ ജീവനും നഷ്ടമായത്.
നെയ്യാറ്റിന്‍കരയ്ക്കടുത്ത് പൊങ്ങയിലുള്ള ലക്ഷംവീട് കോളനിയിലെ നാല് സെന്റിലാണ് രാജനും ഭാര്യ അമ്പിളിയും രണ്ട് ആണ്‍മക്കളും താമസിച്ചിരുന്നത്. ഭൂമി കയ്യേറിയാണ് വീടെന്ന് ആരോപിച്ച് അയല്‍വാസി നല്‍കിയ പരാതിയില്‍ മുന്‍സിപ്പല്‍ കോടതി രാജനെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു. പലതവണ ഒഴിപ്പിക്കാനെത്തിയപ്പോളും രാജന്‍ തടഞ്ഞു. 22ന് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കലിനെത്തിയപ്പോഴായിരുന്നു ആത്മഹത്യാഭീഷണി. തീ കൊളുത്തിയ അന്ന് വൈകിട്ട് ഒഴിപ്പിക്കലിന് സ്‌റ്റേ ലഭിച്ചെന്നും ഹര്‍ജി പരിഗണിക്കാനുള്ള സാവകാശം നല്‍കിയിരുന്നെങ്കില്‍ ദുരന്തം ഉണ്ടാവില്ലെന്നുമാണ് മക്കളുടെ പരാതി.
എന്നാല്‍ കോടതി നിയോഗിച്ച കമ്മീഷനാണ് ഒഴിപ്പിക്കലിനെത്തിയതെന്നും അവര്‍ക്ക് സുരക്ഷ നല്‍കുകയാണ് ചെയ്തതെന്നുമാണ് പോലീസിന്റെ വിശദീകരണം.
അടുക്കരുത് സാറെ അടുക്കരുത്... നമുക്ക് വേറൊരു ജീവിതമില്ല.... അടുക്കരുത്... കൈയില്‍ കത്തിച്ചു പിടിച്ച ലൈറ്ററുമായി രാജന്‍ പറഞ്ഞു. ഇതിനിടെയാണ് പോലീസുകാരന്‍ മുന്നോട്ട് ചാടി ലൈറ്ററില്‍ തട്ടിയത്. ഇതാണ് ദേഹത്ത് പടര്‍ന്നത്. ഗ്യാസ് കൊണ്ടാണ് ലൈറ്റര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ കൈകൊണ്ട് വീശി കാറ്റുണ്ടാക്കി അണയ്ക്കാന്‍ കഴിയില്ല. കൈ വീശിയതോടെ തീ ദേഹത്തേക്ക് പടരുകയും ചെയ്തു. അങ്ങനെയാണ് ദുരന്തം ഉണ്ടായതെന്നാണ് ആരോപണം.
തങ്ങളുടെ പിതാവിനെ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് രാജന്റെ മക്കളായ രഞ്ജിത്തും രാഹുലും മുഖ്യമന്ത്രിയോട് അപേക്ഷിച്ചിരുന്നു. 'പപ്പയെ ഞങ്ങള്‍ താമസിച്ച സ്ഥലത്ത് തന്നെ അടക്കാന്‍ ഉത്തരവിടണമെന്ന് മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ഉച്ചയ്ക്കു ശേഷം പപ്പയുടെ ബോഡി കിട്ടും. പക്ഷെ കൊണ്ടുപോകാന്‍, പപ്പയുടെ ആഗ്രഹം നിറവേറ്റാന്‍ ഒരുവഴിയുമില്ല. മരിക്കും മുമ്പ് പപ്പ അപേക്ഷിച്ചത് നമ്മളെവിടെയാണോ താമസിച്ചത് അവിടെ അടക്കണമെന്നാണ്. എന്നാലേ പപ്പയ്ക്ക മന:ശ്ശാന്തി കിട്ടൂ', മകന്‍ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അത് അവസാനം യാഥാര്‍ത്ഥ്യമാകുകയും ചെയ്തു.
അച്ഛന് ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു. രാജന്റെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം ഉയരുന്നതിനിടെയാണ് അമ്ബിളിയും വിട പറഞ്ഞത്.
പിതാവിന്റെ മരണത്തിനിടയാക്കിയ പൊലീസുകാരനെതിരേയും അയല്‍വാസിയായ വസന്തക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍ ആവശ്യപ്പെട്ടിരുന്നു. പൊട്ടിക്കരയുന്ന ആ ആണ്‍മക്കളുടെ മുമ്പില്‍ ആശ്വസിക്കാനാകാതെ എല്ലാവരും നിസാഹായരാവുകയാണ്.
https://www.facebook.com/Malayalivartha