കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ കൊലപാതകത്തില്‍ ഇര്‍ഷാദടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫിന്റെ കൊലപാതകത്തില്‍ ഇര്‍ഷാദടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഒരുങ്ങുന്നു. ഇന്നലെ സംഭവം സഫലമായ മുണ്ടത്തോട് എത്തി കണ്ണൂര്‍ യൂണിറ്റ് എസ്.പി. കെ.കെ.മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങള്‍ ശേഖരിച്ചു.ഇവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
എം.എസ്.എഫ്. പ്രവര്‍ത്തകന്‍ ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുഖ്യ പ്രതി ഇര്‍ഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ജയിലിലേക്ക് മാറ്റിയിരുന്നു.
"
https://www.facebook.com/Malayalivartha