അല്‍പം മാത്രം കാത്തെങ്കില്‍... കിടന്നുറങ്ങുന്ന മണ്ണ് കോടതിയുടെ സ്റ്റേയെത്തും വരെ കാക്കാന്‍ ശ്രമിച്ച ദമ്പതികള്‍ ദാരുണമായി മരണമടഞ്ഞതോടെ എല്ലാ അമര്‍ഷവും ഉള്ളിലൊതുക്കി മക്കള്‍; സ്വന്തം പിതാവിന് കുഴിമാടം വെട്ടുമ്പോള്‍ തടയാനെത്തിയ പോലീസിന് നേരെ കത്തികയറി മകന്‍; എല്ലാവരും കൂടി അവരെ കൊന്നു ഇനി ഇതും കൂടി തടഞ്ഞാലുണ്ടല്ലോ

കേരളത്തിലെ വന്‍കിട കൈയ്യേറ്റങ്ങള്‍ എല്ലാവര്‍ക്കുമറിയാം. എത്ര തവണ കോടതി പറഞ്ഞിട്ടും അനങ്ങാത്തവരാണ് പോലീസുകാര്‍. എന്നാല്‍ സ്വന്തം കിടപ്പാടം കോടതിയുടെ സ്റ്റേ വരുന്നവരെ കാക്കാന്‍ ഇവിടത്തെ അധികാരികള്‍ തയ്യാറാകാത്തതാണ് ഒരു കുടുംബത്തെ ഇല്ലാതാക്കിയത്. തലചായ്ക്കുന്ന ഒരു തുണ്ട് ഭൂമി നഷ്ടമായി മക്കളെ പെരുവഴിയില്‍ ഇറക്കാന്‍ മടിച്ച ആ കുടുംബത്തിന്റെ വേദനയാണ് നാടുനീളെ.
നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാ ശ്രമത്തിനിടയില്‍ പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളുടെ ചൂണ്ടുവിരലിന് മറുപടി പറയാനാകാതെ വിങ്ങുകയാണ് കേരളം. അധികാരികളുടെ രണ്ട് നീതിക്കെതിരെ പ്രതിഷേധം കനക്കുകയാണ്.
രാജന്റെ മൃതദേഹം തങ്ങളുടെ ഭൂമിയില്‍ത്തന്നെ അടക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മക്കള്‍ കുഴിവെട്ടുന്നതിന്റെയും പോലീസ് തടയാന്‍ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കു മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്‍ ഇന്നലെ രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണ് മരിച്ചത്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് പൊട്ടിക്കരയുന്ന മക്കള്‍, അമ്മകൂടി മരിച്ചാല്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മക്കള്‍ കരഞ്ഞു പറഞ്ഞു. അച്ഛന്റെ മൃതദേഹം തങ്ങളുടെ മണ്ണില്‍ത്തന്നെ അടക്കംചെയ്യണമെന്നും മക്കള്‍ ആവശ്യപ്പെട്ടിരുന്നു.
വീടിനു സമീപത്ത് അച്ഛന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള കുഴിയെടുക്കുന്ന രാജന്റെ മകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. പൊലീസ് ഇടപെട്ട് കുട്ടിയെ തടയുന്നതും കാണാം. നിങ്ങള്‍ കാരണമാണ് അച്ഛന്‍ മരിച്ചത്, ഇനി അടക്കാനും പറ്റില്ലെന്നോ എന്ന് രാജന്റെ മകന്‍ പൊലീസിനോട് ചോദിക്കുന്നതും വീഡിയോയിലുണ്ട്. പിന്നീടാണ് അമ്മ അമ്പിളിയും മരിച്ചത്. മക്കളുടെ പ്രതിഷേധത്തിന് ഒടുവിലായി അവിടെ തന്നെയാണ് മൃതദേഹം സംസ്‌ക്കരിച്ചത്.
പ്രവര്‍ത്തനം എപ്പോള്‍ വേണമെങ്കിലും നിലച്ചേക്കാവുന്ന വൃക്കകളും പറക്കമുറ്റാത്ത രണ്ട് കുട്ടികളുമായി കഴിഞ്ഞ രാജനും ഭാര്യ അമ്പിളിക്കും തങ്ങളുടെ മക്കളെ തനിച്ചാക്കി പോകേണ്ടി വന്നത് കിടപ്പാടം നഷ്ടമാകാതിരിക്കാനുള്ള ചെറുത്ത് നില്‍പ്പിനിടെയാണ്. നെയ്യാറ്റിന്‍കര പോങ്ങയില്‍ സ്വദേശികളാണ് മരിച്ച രാജനും ഭാര്യ അമ്ബിളിയും. പൊള്ളലേറ്റ രാജന്റെ ഇരു വൃക്കകളും തകരാറിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അയല്‍വാസി വസന്ത തന്റെ മൂന്ന് സെന്റ് പുരയിടം രാജന്‍ കയ്യേറിയെന്നാരോപിച്ച് കോടതിയെ സമീപിച്ചത്. നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയില്‍ നിന്ന് അനുകൂല വിധിയും ഇവര്‍ സമ്പാദിച്ചിരുന്നു. എന്നാല്‍ രാജന്‍ ഈ പുരയിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി.
കഴിഞ്ഞ ജൂണില്‍ കോടതി കമ്മിഷനെ നിയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് രാജന്‍ തടസപ്പെടുത്തി. തുടര്‍ന്ന് പൊലീസ് സഹായത്തോടെ ഒഴിപ്പിക്കാന്‍ എത്തിയപ്പോഴാണ് ഇരുവരും ആത്മഹത്യാശ്രമം നടത്തിയത്. നെയ്യാറ്റിന്‍കര നെല്ലിമൂട് പോങ്ങില്‍ നെട്ടതോട്ടം കോളനിക്കുസമീപം രാജന്റെ ഭാര്യ അമ്പിളി ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരിച്ചത്. രാജന്‍ ഇന്നലെ പുലര്‍ച്ചെ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരിച്ചത്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും മരിക്കുന്നതിന് മുന്‍പായി രാജന്‍ മൊഴി നല്‍കിയിരുന്നു. രാജന്റെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണം ഉയരുന്നതിനിടെയാണ് അമ്പിളിയും വിട പറഞ്ഞത്.
"
https://www.facebook.com/Malayalivartha