ഒരു രക്ഷയുമില്ല... അറസ്റ്റിലായി മൂന്ന് മാസമായിട്ടും പുറം ലോകം കണാന്‍ കഴിയാതെ നക്ഷത്രമെണ്ണുന്ന എം ശിവശങ്കര്‍ അവസാന അങ്കത്തിനൊരുങ്ങുന്നു; ഇഡി കുറ്റപത്രം സമര്‍പ്പിച്ചത് പ്രോസിക്യൂഷന്‍ അനുമതിയില്ലാതെയെന്ന് ശിവശങ്കര്‍; തനിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ രോമത്തില്‍ പോലും തൊടാന്‍ കഴിയില്ലെന്നാണ് പലപ്പോഴും ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അറസ്റ്റിലായി മൂന്ന് മാസം കഴിഞ്ഞിട്ടും ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിച്ചില്ല. അതിനിടെ സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാന്‍ ഇഡി കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. ഇതോടെ രക്ഷപ്പെടാനുള്ള അവസാന ആയുധം പുറത്തെടുക്കുകയാണ് ശിവശങ്കര്‍.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതിയില്ലാതെയാണു ഇഡി കുറ്റപത്രം സമര്‍പ്പിച്ചതെന്നു ചൂണ്ടിക്കാട്ടി ശിവശങ്കര്‍ കോടതിയെ സമീപിച്ചു. കുറ്റപത്രം അപൂര്‍ണമാണെന്നും സര്‍ക്കാരിന്റെ അനുമതിയില്ലാത്തതിനാല്‍ നിലനില്‍ക്കില്ലെന്നും അദ്ദേഹം ബോധിപ്പിച്ചു.
ഈമാസം 24 നാണു ശിവശങ്കറിനെതിരെ ഇഡി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിവശങ്കര്‍ നല്‍കിയ ഹര്‍ജി ഇന്നു പരിഗണിക്കും. സസ്‌പെന്‍ഷനിലാണെങ്കിലും താന്‍ ഇപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ഇഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കണമെങ്കില്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ്.
അറസ്റ്റിലായി 60 ദിവസം കഴിയുന്നതിനു മുന്‍പു കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യം ലഭിക്കും, ഇതു തടയാനാണ് ഇഡി തിരക്കിട്ടു കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ശിവശങ്കര്‍ ബോധിപ്പിച്ചു. അതേ സമയം ശിവശങ്കറിന്റെ വാദത്തെ പൊളിക്കാനുള്ള ശ്രമത്തിലാണ് ഇഡി. ശിവശങ്കറിനെതിരായ തെളിവുകള്‍ കോടതിയ്ക്ക് കൈമാറിയതാണ്. ഗുരുതര കുറ്റം ചെയ്‌തെന്ന് കോടതിയ്ക്ക് കൂടി ബോധ്യമായതിന്റെ പശ്ചാത്തലത്തിലാണ് സ്വാഭാവിക ജാമ്യം ലഭിക്കാത്തത്. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ അത് വലിയ സ്വാധീനത്തിന് കാരണമാകുമെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
അതേസമയം കസ്റ്റംസും നിലപാട് കടുപ്പിക്കുകയാണ്. വിദേശ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യയില്‍ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചു വ്യക്തമായ അറിവുണ്ടായിട്ടും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശിവശങ്കര്‍ ഇക്കാര്യം സര്‍ക്കാര്‍ ഏജന്‍സികളെ അറിയിക്കാതിരുന്നതു ഗുരുതരമായ കുറ്റമാണെന്നു കസ്റ്റംസ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജിയെ എതിര്‍ക്കുമ്പോഴാണ് സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ കസ്റ്റംസ് ഇക്കാര്യം വിശദീകരിച്ചത്. ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവിയും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും സ്വര്‍ണക്കടത്തിനായി ശിവശങ്കര്‍ ദുരുപയോഗിച്ചതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.
സ്വര്‍ണക്കടത്തിനുള്ള ഗൂഢാലോചനയില്‍ മുഖ്യപങ്കാളിത്തം വഹിച്ചതായി കൂട്ടുപ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള കുറ്റകൃത്യത്തിന്റെ ഗൗരവം അറിഞ്ഞിട്ടും തടയാന്‍ ഒരു ചെറുവിരല്‍പോലും അനക്കാതെ സ്വര്‍ണക്കടത്തിനെ പ്രോത്സാഹിപ്പിച്ചു.
ശിവശങ്കറിനു ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്ന, സരിത്, സന്ദീപ് നായര്‍ എന്നിവരുടെ ജീവനു തന്നെ ഭീഷണിയാകും.
ശിവശങ്കര്‍ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ല. ഒന്നിലേറെ ഫോണുകള്‍ ഉപയോഗിച്ചിരുന്നുവെന്ന വിവരം മറച്ചു പിടിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ടപ്പോള്‍ പ്രതിയുടെ ഭാര്യയാണു മറ്റു ഫോണുകള്‍ ഹാജരാക്കിയത്. ഇന്ത്യയ്ക്കകത്തും പുറത്തും തെളിവു ശേഖരണം പൂര്‍ത്തിയാക്കാനുണ്ട്. നവംബര്‍ 30 നു നല്‍കിയ ജാമ്യാപേക്ഷ പിന്‍വലിച്ചകാര്യം മറച്ചുവച്ചാണു പുതിയ ഹര്‍ജി നല്‍കിയതെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. ഒരു വശത്ത് ഇഡിയും മറുവശത്ത് കസ്റ്റംസും വരിഞ്ഞ് മുറുക്കുകയാണ് ശിവശങ്കറെ. അതിനാല്‍ തന്നെ എന്തുണ്ടാകുമെന്ന് കണ്ടറിയാം.
"
https://www.facebook.com/Malayalivartha