വിശ്വസിച്ചത് വലിയ തെറ്റ്... ശിവശങ്കറെ അഴിമതിക്കാരനാക്കിയത് ആരെന്ന ചോദ്യത്തിനുത്തരം നല്‍കി ഇഡി; റെസി ഉണ്ണിയുമായി ശിവശങ്കര്‍ നടത്തിയ ചാറ്റില്‍ പൂര്‍വകാല അഴിമതികള്‍ പുറത്തു വരുന്നു

ശിവശങ്കറെ അഴിമതിക്കാരനാക്കിയത് ആരെന്ന ചോദ്യത്തില്‍ തര്‍ക്കം നടക്കുകയാണ്. അദ്ദേഹം ജന്മനാ അഴിമതിക്കാരനാണെങ്കില്‍ ഇതിനു മുമ്പ് തന്നെ ആരോപണങ്ങളില്‍ അകപ്പെടേണ്ടതായിരുന്നില്ലേ എന്ന് ചോദിക്കുന്നവരും കുറവല്ല.
എന്നാല്‍ അതിനുള്ള മറുപടി ഇപ്പോള്‍ ഇ.ഡിയുടെ കൈയിലുണ്ട്. റെസി ഉണ്ണിയുമായി ശിവശങ്കര്‍ നടത്തിയ ചാറ്റിലാണ് അദ്ദേഹത്തിന്റെ പൂര്‍വകാല അഴിമതികള്‍ പുറത്തു വന്നത്.
ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായിരിക്കെ ശിവശങ്കര്‍ കോടി കണക്കിന് രൂപയുടെ അഴിമതിയില്‍ ഭാഗമായിരുന്നു എന്ന് ഇ.ഡി. കണ്ടെത്തിയതായി സൂചനയുണ്ട്.
റെസി ഉണ്ണിയെയും അവരുടെ ഭര്‍ത്താവിനെയും ഉപയോഗിച്ച് ശിവശങ്കര്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയായിരിക്കെ അഴിമതിക്ക് നടത്തിയെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം. റെസിയുടെ ഭര്‍ത്താവിനെ അന്ന് ടോട്ടല്‍ എനര്‍ജി സെക്യൂരിറ്റി മിഷന്റെ മേധാവിയായി ശിവശങ്കര്‍ നിയമിച്ചിരുന്നു. അക്കാലത്ത് റെസി ഉണ്ണി അനര്‍ട്ടില്‍ ഉദ്യോഗസ്ഥയായിരുന്നു. ഭര്‍ത്താവ് വി. എസ്. അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ആസൂത്രണ ബോര്‍ഡ് അംഗമായിരുന്നു. ടോട്ടല്‍ എനര്‍ജി സെക്യൂരിറ്റി മിഷനില്‍ 50 കോടിയിലധികം രൂപയുടെ അഴിമതി നടന്നിരുന്നു. അനര്‍ട്ടിനെ മുന്നില്‍ നിര്‍ത്തിയാണ് അഴിമതി നടത്തിയത്. വൈദ്യുതി ലൈനുകളുടെ രൂപരേഖ തയ്യാറാക്കലായിരുന്നു പ്രധാന ജോലി. ഇതിനെ പവര്‍ലൈന്‍ മാപ്പിംഗ് എന്നാണ് വിളിച്ചത്. ചെറുകിട ജല വൈദ്യുത പദ്ധതികളുടെ സാധ്യതാപഠനമായിരുന്നു മറ്റൊന്ന്. ഇതില്‍ കോടികളുടെ പര്‍ച്ചേസാണ് നടന്നത്. അനധികൃത നിയമനങ്ങളും യഥേഷ്ടം നടന്നു. ഇതെല്ലാം ചെയ്തത് റെസിയുടെ ഭര്‍ത്താവാണെന്ന് ആരോപണം ഉയര്‍ന്നെങ്കിലും അത് പൂര്‍ണമായും ശരിയായിരുന്നില്ല. റെസിക്കും ഭര്‍ത്താവിനും പിന്നില്‍ ചരടുവലിച്ചത് ശിവശങ്കരനാണെന്നാണ് റിപ്പോര്‍ട്ട്.
ശിവശങ്കരന്‍ എല്ലാ കാലത്തും സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് കളിച്ചിട്ടുള്ളത്. ഊര്‍ജവകുപ്പിലെ അഴിമതികള്‍ക്ക് അദ്ദേഹം കൂടെ കൂട്ടിയത് റെസിയെ ആണെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയെയാണ് സ്വര്‍ണ്ണക്കടത്തില്‍ അദ്ദേഹം കരുവാക്കിയത്.എന്നാല്‍ സ്ത്രീകളെല്ലാവരും സദ് ഗുണസമ്പന്നമാരാണെന്ന് ഇ ഡി കരുതുന്നില്ല. ഇവരും അഴിമതിയില്‍ ഭാഗമാണ്. എന്നാല്‍ അഴിമതി സ്ത്രീകളുടെ മാത്രം സൃഷ്ടിയാണെന്ന് ഇ ഡി കരുതുന്നില്ല.
പുതിയ രൂപത്തിലും ഭാവത്തിലുമുള്ള സ്ഥാപനങ്ങളുണ്ടാക്കി അതില്‍ നിന്ന് സാമ്പത്തിക മോഷണം നടത്തുന ശീലമാണ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ഉണ്ടായിരുന്നതെന്ന് ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം നടത്തി എളുപ്പം കണ്ടു പിടിക്കാത്ത രീതിയിലാണ് അഴിമതി നടത്തിയിരുന്നത്. എല്ലാം ഹൈക്ലാസ് അഴിമതികളാണെന്ന് ഇ ഡി കരുതുന്നു.
റെസി ഉണ്ണിയെ അനര്‍ട്ടില്‍ നിന്നും ലൈഫ് മിഷനില്‍ ശിവശങ്കര്‍ എത്തിച്ചിരുന്നു. അഴിമതി നടത്താന്‍ കഴിവുള്ളവരെയൊക്കെ ഇത്തരത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് ശിവശങ്കറിന്റെ വിനോദമായിരുന്നു. അവര്‍ സ്ത്രീകളാണെങ്കില്‍ അദ്ദേഹത്തിന് സന്തോഷമാവുമായിരുന്നു. കാരണം സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാല്‍ അഴിമതി എളുപ്പം കണ്ടു പിടിക്കില്ലെന്ന് ശിവശങ്കര്‍ കരുതി.
കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കുപ്പേഴസുമായി ചേര്‍ന്ന് നടത്തുന്ന 80 ലക്ഷത്തിന്റെ കുംഭകോണ വിശദാംശങ്ങള്‍ റെസി ഉണ്ണിയുമായി ശിവശങ്കര്‍ പങ്കു വച്ചത്. സ്വര്‍ണ്ണകടത്തിന്റെ കാര്യങ്ങളും റെസിയുമായി ശിവശങ്കര്‍ പങ്കുവച്ചിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ബിടെക് ബിരുദധാരിയാണ് ആരോപണവിധേയയായ യുവതി. എന്നാല്‍ റെസി ഉണ്ണി ആരാണെന്ന് ശിവശങ്കര്‍ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം ഇ ഡി അത് കണ്ടെത്തി കഴിഞ്ഞു.
ഏതായാലും ശിവശങ്കര്‍ മുമ്പേ അഴിമതിക്കാരനാണെന്ന് വെളിപ്പെടുമ്പോള്‍ രക്ഷപ്പെടുന്നത് മുഖ്യമന്ത്രിയാണ്. ഇത് പിണറായി വിജയന് നല്‍കുന്ന ആശ്വാസം ചെറുതല്ല.
https://www.facebook.com/Malayalivartha