ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ ഉണ്ടായ തീപ്പിടിത്തം മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണ വിധേയമാക്കി

ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ ഉണ്ടായ തീപ്പിടിത്തം മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നിയന്ത്രണ വിധേയമാക്കി. തീ നിയന്ത്രണ വിധേയമാക്കിയതായി ജില്ലാകളക്ടര്‍ സാംബശിവ റാവു ആണ് അറിയിച്ചത്. രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന് ലൈസന്‍സ് ഇല്ലായിരുന്നുവെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് വ്യക്തമാക്കി.
തീപ്പിടിത്തം ഉണ്ടായിരുന്നപ്പോള്‍ പതിനഞ്ചോളം ആളുകള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായും കൃത്യസമയത്ത് എല്ലാവരെയും ഒഴിപ്പിക്കാനായി. തീപ്പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 20 യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
സമീപത്ത് തന്നെ പോലീസ് സ്റ്റേഷനുണ്ടായിരുന്നതിനാല്‍ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
"
https://www.facebook.com/Malayalivartha