നടിയെ ആക്രമിച്ച കേസിന്‍റെ തുടർ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ സർക്കാർ ഉടൻ നിയമിക്കും...

നടിയെ ആക്രമിച്ച കേസിന്‍റെ തുടർ വിചാരണയ്ക്കായി പുതിയ പ്രോസിക്യൂട്ടറെ സർക്കാർ ഉടൻ നിയമിക്കും. ഇതിനായി അഭിഭാഷകരുടെ പാനൽ തയാറാക്കി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിരുന്നു.
വിചാരണക്കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് കേസിന്‍റെ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന എ സുരേശൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.
തുടർ നടപടികൾക്കായി കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പ്രോസിക്യൂട്ടർ നിയമനത്തിനുള്ള നടപടികൾ തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിക്കും.
പുതിയ പ്രോസിക്യൂട്ടർ കേസ് ഏറ്റെടുത്ത ശേഷമേ വിചാരണ പുനരാരംഭിക്കൂ.
https://www.facebook.com/Malayalivartha