ആ മക്കളെ നെഞ്ചോട് ചേർത്ത് സർക്കാർ; പൊലീസിനെതിരെ ശക്തമായ രോഷം നിലനിക്കവേ സര്‍ക്കാര്‍ അടിയന്തര നടപടിയുമായി രംഗത്തെത്തി, ഉടന്‍ വീടുവെച്ചു നല്‍കാനും തീരുമാനിച്ചു
നെയ്യാറ്റിന്‍കരയില്‍ ജപ്തി നടപടിയ്ക്കിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനെതിരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് ഗുരുതരമായ ആരോപണം ഉയരുന്നതിന്റെ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം റൂറല്‍ എസ്.പി ബി അശോകിനാണ് അന്വേഷണ ചുമതല നല്കിയിരിക്കുന്നത്.
മരിച്ച രാജന്റെയും അമ്പിളിയുടെയും അയല്‍വാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പൊലീസ് കുടിയൊഴിപ്പിക്കല്‍ നടപടികളുമായി മുന്നൊട്ടുപോയെന്നാണ് കുടുംബത്തിന്റെ ആരോപണം. ജനുവരി നാലുവരെ ഇവര്‍ക്ക് സാവകാശം നല്‍കിക്കൊണ്ടുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചു. ഇതിന് വിരുദ്ധമായാണ് പൊലീസ് ഇറക്കിവിടല്‍ നടപടികളുമായി മുന്നോട്ട് പോയതെന്ന് ആരോപണവും ഇതോടൊപ്പം ഉയരുന്നുണ്ട്.
സംഭവത്തില്‍ പൊലീസിനെതിരെ ശക്തമായ രോഷം നിലനിക്കവേ സര്‍ക്കാര്‍ അടിയന്തര നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തതായി പ്രഖ്യാപിക്കുകയുണ്ടായി. അവര്‍ക്ക് ഉടന്‍ വീടുവെച്ചു നല്‍കാനും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയുണ്ടായി. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അവര്‍ക്ക് സ്ഥലവും വീടും നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഷാഫി പറമ്പിൽ എംഎൽഎയാണ് ഇക്കാര്യം ഫേസ്ബുക് വഴി പറഞ്ഞത്. ഇതിന് പിന്നാലെയാണ് സര്‍ക്കാറും വീടു വെച്ചു നല്‍കാന്‍ ഉത്തരവിട്ടത്.
അതേസമയം പൊലീസിനോട് രാജന്‍ സാവകാശം ചോദിച്ചുവെങ്കിലും നല്‍കിയില്ല. കൂടാതെ പൊലീസിനോടൊപ്പം കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്കായി റവന്യൂ ഉദ്യോഗസ്ഥരാരും എത്തിയിരുന്നുമില്ല. തുടങ്ങിയ ആരോപണങ്ങളാണ് പൊലീസിനെതിരെ ശക്തമായി ഉയരുന്നത്. സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റിയതായാണ് പ്രഥമിക വിലയിരുത്തല്‍.
https://www.facebook.com/Malayalivartha