ബ്രിട്ടനിൽ നിന്നെത്തിയ ആറുപേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചു ... യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ പതിനെട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സ്രവം കൂടുതൽ പരിശോധനയ്ക്കായി പൂനയിലേക്കയച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവജാഗ്രത

ബ്രിട്ടനിൽ നിന്നെത്തിയ ആറുപേർക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചതോടെ കേരളത്തിലും കനത്ത ജാഗ്രത .. ബ്രിട്ടനെ പിടിച്ചു കുലുക്കുന്ന ജനിതകമാറ്റം വന്ന കോവിഡ് ആണ് ഇന്ത്യയിലും സ്ഥീരീകരിച്ചത്
യുകെയിൽ നിന്ന് ഇന്ത്യയിലെത്തിയ ആറു പേർക്കാണ് ബ്രിട്ടനിൽ കണ്ടെത്തിയ അതി തീവ്ര കോവിഡ് വൈറസ് വകഭേദം കണ്ടെത്തിയത് . മൂന്നു പേർ ബംഗലൂരുവിലും രണ്ടുപേർ ഹൈദരാബാദ്, ഒരാൾ പൂനെ എന്നിവിടങ്ങളിലുമാണ് എത്തിയത്. ബംഗലൂരു നിംഹാൻസിൽ നടത്തിയ ടെസ്റ്റിലാണ് കോവിഡ് വകഭേദം കണ്ടെത്തിയത്.
ഇതാദ്യമായാണ് പുതിയ കോവി ഡ് രാജ്യത്ത് സ്ഥീരീകരിക്കുന്നത്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ വിവരം സ്ഥിരീകരിച്ചത്.
പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യ യിലുമെത്തിയതായി കണ്ടെത്തിയത്. യുകെയിൽ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാന യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ എല്ലാവരെയും പുതിയ വൈറസ് ബാധി ച്ചോ എന്ന പരിശോധന നടത്തുന്നുണ്ട്.
ബ്രിട്ടനിൽ നിന്നും കേരളത്തിൽ എത്തിയ പതിനെട്ട് പേർ ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ സ്രവം കൂടുതൽ പരിശോധനയ്ക്കായി പൂനയിലേ ക്കയച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചി രിക്കുകയാണ്.
ആന്ധ്രയിൽ മാത്രം ബ്രിട്ടനിൽ നിന്നും എത്തിയ 11 പേരിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അതേസമയം ആന്ധ്രയിൽ എത്തിയ 17 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ പറയുന്നു. ഇതുവരെയായി 1363 പേരാണ് ബ്രിട്ടനിൽ നിന്നും രാജ്യത്ത് എത്തിയത്. ഇതിൽ 1346 പേരെയാണ് കണ്ടെത്താനായത്.
1324 പേർ ക്വാറന്റീനിൽ ആണെന്നും ആന്ധ്രപ്രദേശ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി
കഴിഞ്ഞ 10 ദിവസത്തിനിടെ ബ്രിട്ടനിൽ നിന്നും രാജ്യത്ത് 233 പേരാണ് തിരികെ എത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെത്തി പോസിറ്റീവ് സ്ഥിരീകരിച്ചവരിൽ ഗോവയിൽ നിന്നുള്ള 13 പേരും ഉൾ പ്പെടുന്നു.
മഹാരാഷ്ട്രയിൽ നിന്നും ഒമ്പതും, ഉത്തരാഖണ്ഡിൽ നിന്നും ആറും പേരും ഇതിൽ ഉൾ പ്പെടുന്നു.
നവംബർ 25 നും ഡിസംബർ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്. ഇവരെ കണ്ടെത്താനും ആർ പി സി ആർ പരിശോധന നടത്താനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽ കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രിട്ടനിൽ നിന്നും സംസ്ഥാനത്ത് എത്തിയ എട്ടുപേർക്ക് കോവിഡ് കണ്ടെത്തിയതായും, സ്രവം വിദദ്ധ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. പുതിയ വൈറസിന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ജാഗ്രത കർശനമാക്കിയിട്ടുണ്ട്
https://www.facebook.com/Malayalivartha